ഹരിയാനയില്‍ എംഎല്‍എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

86 16/09/2019 admin
img

ചണ്ഡീഗഢ്: ഹരിയാനയില്‍ സ്വതന്ത്ര എം.എല്‍.എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാക്കളായ അശോക് അറോറ, സുഭാഷ് ഗോയല്‍, പ്രദീപ് ചൗധരി, ഗഗന്‍ജിത് സന്ധു എന്നിവര്‍ക്ക് പുറമെ സ്വതന്ത്ര എം.എല്‍.എയായ ജയ്പ്രകാശ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. ഈ വര്‍ഷം അവസാനം ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കള്‍ കോണ്‍ഗ്രസിലെത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ആറംഗ സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ട്രിയാണ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍. ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കുമാരി സെല്‍ജ, കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് എന്നിവരാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധി നിയോഗിച്ച പാനലിലെ അംഗങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളായ ദീപ ദാസ്മുന്‍സി, ദേവേന്ദര്‍ യാദവ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങള്‍.


ഇന്ത്യയില്‍ ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിത്വം നിശ്ചയിക്കുന്നത് ". സംവിധായകന്‍ കമല്‍..... മഞ്ജുവിന്റെ കത്ത് കിട്ടി; ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല; ബി ഉണ്ണിക്കൃഷ്ണന്‍.... 'ഇത് പണ്ടത്തെ ഫ്യൂഡലിസമാണ്'; സംവിധായകനെതിരായ മഞ്ജുവിന്റെ പരാതിയില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി.... ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി എ പി അബ്ദുള്ളക്കുട്ടിയെ നിയമിച്ചു.... സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തും.... കളഞ്ഞു കിട്ടിയ യുവതിയുടെ ഫോണില്‍ നിന്നും ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു.... വിവാദ പോസ്റ്റുമായി ഹൈബി ഈഡന്റെ ഭാര്യ.... കണ്ണൂരില്‍ കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം.... റാഞ്ചിയില്‍ കസറി കൊഹ്‌ലിപ്പട: പരമ്ബര തൂത്തുവാരി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്‌റ്റിലും ജയം.... ഇന്ന് ബാങ്ക് പണിമുടക്ക്‌.... കേരളത്തില്‍ ഇന്നും ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം.... അക്ഷര ഭയം: മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി പത്രമാധ്യമങ്ങള്‍ രംഗത്ത്.... ' സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്ന്'; ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി.... വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു തിരിച്ചുവന്നില്ല; ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത്.... വെള്ളക്കെട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയ്ന്‍.... കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് ജില്ലാകളക്ടര്‍.... മഞ്ജുവിന് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍.... പാകിസ്ഥാനെ ഭയപ്പെടുത്തി പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യയുടെ മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്.... ഹൂ​ബ്ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം.... സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വനിതാ കമ്മിഷന്‍ ഉപേക്ഷിച്ചു....
FLASH NEWS