'ഹൗഡി മോദി'യില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍

85 16/09/2019 admin
img

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനായി ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന പരിപാടിയായ 'ഹൗഡി മോദി'യില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സപ്തംബര്‍ 22നാണ് മോദി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 പേരാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദിപങ്കിടാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ തെളിവാണെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിന്‍ഗ്ല പ്രതികരിച്ചു. ഈ വര്‍ഷത്തെ ഇരുനേതാക്കളുടെയും മൂന്നാമത്തെ ഒത്തുചേരലാണിത്. ആഗസ്ത് 26 നാണ് ഫ്രാന്‍സില്‍ നടന്ന ജി 7 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി മോദിയും ട്രംപും അവസാനമായി കണ്ടുമുട്ടിയത്. അമേരിക്കയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യരാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കാനും ഊര്‍ജവും വ്യാപാരബന്ധവും കൂടുതല്‍ ആഴത്തിലാക്കാനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനുള്ള മികച്ച ഒരു അവസരമാണ് ഈ സമ്മേളനമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


ഇന്ത്യയില്‍ ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിത്വം നിശ്ചയിക്കുന്നത് ". സംവിധായകന്‍ കമല്‍..... മഞ്ജുവിന്റെ കത്ത് കിട്ടി; ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല; ബി ഉണ്ണിക്കൃഷ്ണന്‍.... 'ഇത് പണ്ടത്തെ ഫ്യൂഡലിസമാണ്'; സംവിധായകനെതിരായ മഞ്ജുവിന്റെ പരാതിയില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി.... ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി എ പി അബ്ദുള്ളക്കുട്ടിയെ നിയമിച്ചു.... സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തും.... കളഞ്ഞു കിട്ടിയ യുവതിയുടെ ഫോണില്‍ നിന്നും ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു.... വിവാദ പോസ്റ്റുമായി ഹൈബി ഈഡന്റെ ഭാര്യ.... കണ്ണൂരില്‍ കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം.... റാഞ്ചിയില്‍ കസറി കൊഹ്‌ലിപ്പട: പരമ്ബര തൂത്തുവാരി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്‌റ്റിലും ജയം.... ഇന്ന് ബാങ്ക് പണിമുടക്ക്‌.... കേരളത്തില്‍ ഇന്നും ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം.... അക്ഷര ഭയം: മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി പത്രമാധ്യമങ്ങള്‍ രംഗത്ത്.... ' സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്ന്'; ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി.... വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു തിരിച്ചുവന്നില്ല; ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത്.... വെള്ളക്കെട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയ്ന്‍.... കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് ജില്ലാകളക്ടര്‍.... മഞ്ജുവിന് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍.... പാകിസ്ഥാനെ ഭയപ്പെടുത്തി പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യയുടെ മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്.... ഹൂ​ബ്ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം.... സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വനിതാ കമ്മിഷന്‍ ഉപേക്ഷിച്ചു....
FLASH NEWS