News


Posted 16/09/2019

സമയപരിധി അവസാനിച്ചു; മരട് ഫ്‌ളാറ്റുകളില്‍ നിന്നും ആരും ഒഴിഞ്ഞില്ല

കൊച്ചി: അനധികൃതമായിനിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോകുന്നതിനായി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചെങ്കിലും ആരും ഫ്‌ളാറ്റ് ഒഴിഞ്ഞില്ല. തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം ഇരുപതിനകം പൊളിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ അഞ്ചുദിവസത്തിനുള്ളില്‍ ഫ്‌ളാറ്റ് ഒഴിയാന്‍ നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, ഒഴിയില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് താമസക്കാര്‍. ഫ്‌ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ നിലപാടെടുത്തതോടെ ഫ്‌ളാറ്റുടമകള്‍ വലഞ്ഞിരിക്കുകയാണ്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ നിര്‍മ്മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ച്‌ കത്ത് നല്‍കി. പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാല്‍ ഉടമസ്ഥാവകാശവും അവര്‍ക്കാണ്. നഗരസഭ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒഴിഞ്ഞ് പോകില്ലെന്നുമാണ് അതേസമയം ഉടമകളുടെ നിലപാട്. സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജിയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുകയാണ്.ഇതിനായി സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം തേടും. ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ വിഷയത്തില്‍ അടുത്തഘട്ടത്തെക്കുറിച്ച്‌ തീരുമാനിച്ചിട്ടില്ലെന്ന് മരട് നഗരസഭാ സെക്രട്ടറി എം മുഹമ്മദ് ആരിഫ് ഖാനും പറയുന്നു. ഇതിനിടെ, സാഹചര്യങ്ങള്‍ വിലയിരുത്താനും പരിഹാരത്തിന് നിര്‍ദേശം തേടിയും സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മൂന്നരയ്ക്ക് തിരുവനന്തപുരത്താണ് യോഗം.
Views: 252
Create Date: 16/09/2019
SHARE THIS PAGE!

News

തമിഴ്‌നാട്ടിൽ 827 പേർക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതർ 19,372 ആയിread more


ഏറ്റവും അധികം പേർ ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിൽread more


വെട്ടുകിളികളുടെ വ്യാപനം ചെറുക്കാൻ ഡ്രോണുകൾ വിന്യസിക്കുംread more


ആദ്യദിനം മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍read more


42 വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി പരീക്ഷ എഴുതാനായില്ലread more


ഇനി അവശ്യസാധനങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലെത്തും;read more


മലപ്പുറത്ത് എട്ട് പേർക്ക് കൊവിഡ്read more


കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ഒരാൾക്ക് മാത്രംread more


സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചുread more


ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന കണക്ക്read more


ഹരിയാനയിൽ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചുread more


Bev Q App / വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പരാതിread more


കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്തുംread more