വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ചികിത്സാ സഹായം തേടിയെത്തിയവര്‍ക്ക് സ്വര്‍ണമാല ഊരി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

75 19/11/2019 admin
img

കല്‍പ്പണിക്കാരനായ പൂങ്കാവ് പാടത്ത് വലിയവീട്ടില്‍ ഷിബുവിന്റെ (43) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചികിത്സയുടെ ധനശേഖരണാര്‍ഥം എത്തിയ ജനകീയ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് തന്റെ കഴുത്തില്‍ കിടന്ന മാല ഊരി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. പൂങ്കാവ് വടക്കേ പറമ്ബില്‍ കയര്‍ തൊഴിലാളി പൈലോ ജോസഫിന്റെയും തയ്യല്‍ തൊഴിലാളി ജൂലിയുടെയും മകള്‍ അലീനയാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ അര പവനിലേറെ തൂക്കമുള്ള മാല നല്‍കിയത്. ഒരു വര്‍ഷത്തോളമായി നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന മാല കഴിഞ്ഞയാഴ്ചയാണ് അലമാരയില്‍ പേപ്പറുകള്‍ക്കിടയില്‍ നിന്നു കിട്ടിയത്. ഇതോടെയാണ് സ്വന്തം മാല അലീന നല്‍കിയത്. മാല വിറ്റ് ലഭിച്ച 17000 രൂപയും പിന്നീട് ഫണ്ടിലേക്ക് വകയിരുത്തി. ഷിബുവിന്റെ അയല്‍ക്കാരാണ് അലീനയുടെ കുടുംബം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10, 11, 12, 13, ആര്യാട് 15, 16, 17, 18 എന്നിങ്ങനെ 8 വാര്‍ഡുകളിലായി 48 സ്‌ക്വാഡുകളായി തിരിഞ്ഞ് അഞ്ഞൂറിലേറെ സന്നദ്ധ പ്രവര്‍ത്തകരാണ് ഫണ്ട് സമാഹരണത്തിനായി ഇറങ്ങിയത്. 2 മണിക്കൂറില്‍ 9,63,298 രൂപയാണ് സമാഹരിച്ചത്. തുക ഉടന്‍ തന്നെ ഷിബുവിന്റെ കുടുംബത്തിന് കൈമാറുമെന്ന് സഹായ സമിതി ചെയര്‍മാന്‍ എന്‍.പി.സ്‌നേഹജന്‍, വൈസ് ചെയര്‍മാന്‍ സിനിമോള്‍ ജോജി കണ്‍വീനര്‍ ജയന്‍ തോമസ് എന്നിവര്‍ പറഞ്ഞു. ചടങ്ങില്‍ അലീനയെ ആദരിക്കും.


ജ്വലിക്കുന്ന ഓര്‍മകളില്‍ ജനനായകന്‍; ഇ കെ നായനാരുടെ നൂറാം ജന്മദിനം ഇന്ന്.... തുണിക്കടയുടെ ഉദ്ഘാടന ഓഫര്‍ 500 ഗ്രാം സവാള; ഭാഗ്യശാലികള്‍ 35 പേര്‍.... പ​മ്ബ​യി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം.... ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.... കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം, യെദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകം.... പീ​ഡ​നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാ​ജ്യ​ത്ത് 1,023 ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​ക​ള്‍ വ​രു​ന്നു.... ഉന്നാവ്: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന്.... തലസ്ഥാന നഗരി ക്രിക്കറ്റ് ആവേശത്തില്‍; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍.... ജയിലുകളില്‍ ഗോശാലകള്‍ വേണം; പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്.... ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്.... 'അമ്മ' ഇടപെട്ടു; ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ വിവാദം ഒത്തുതീര്‍പ്പിലേക്ക്.... മോദിയുടെ മൂന്നുവര്‍ഷത്തെ വിമാനയാത്രക്ക് ചെലവായത് 225 കോടി രൂപ!.... പാമ്ബ് കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: ബാലക്ഷേമസമിതി കേസെടുത്തു, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കാനും കലക്ടറുടെ ഉത്തരവ്.... മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ഒരിങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍.... ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക്കിന് സമ്ബൂര്‍ണ നിരോധനം.... 24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി.... പമ്ബയിലേയ്ക്ക് കടത്തിവിടുന്നത് ഇഷ്ടമുള്ള വാഹനങ്ങള്‍; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.... മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും വന്നില്ല ; മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു.... പിന്‍സീറ്റ് ഹെല്‍മെറ്റ് : മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.... നടപടിയും ചട്ടലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകം; സ്പീക്കര്‍ക്കെതിരെ ഷാഫി....
FLASH NEWS