ഫാത്തിമയുടെ മരണം; സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും

75 19/11/2019 admin
img

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും. ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പടെ മുപ്പതോളം പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനമായത്. കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ച്‌ വരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. അവധിയായതിനാല്‍ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥികളോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടു. അതിനിടെ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അധ്യാപകരെ ചോദ്യം ചെയ്തു.ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ കുറിപ്പില്‍ പേരു പരാമര്‍ശിക്കപെട്ട സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെയാണ് ചോദ്യം ചെയ്തത്.ഐ.ജി. ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്തത്. അതേസമയം സംഭവത്തില്‍ ആഭ്യന്തര അന്വഷണം അടക്കം ആവശ്യപ്പെട്ട് ഐഐടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. അതിനിടെ ഐഐടി ഡയറക്ടറെ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഡല്‍ഹിക്കു വിളിപ്പിച്ചു. ഫാത്തിമയുടെ മരണം പാര്‍ലമെന്റ് സമ്മേളനത്തെ ബാധിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ഐഐടി ഡയറക്ടറെ ഡല്‍ഹിക്കു വിളിപ്പിച്ചത്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രലയത്തില്‍ എത്തി ഡയറക്ടര്‍ സാഹചര്യങ്ങള്‍ ധരിപ്പിക്കും.


ജ്വലിക്കുന്ന ഓര്‍മകളില്‍ ജനനായകന്‍; ഇ കെ നായനാരുടെ നൂറാം ജന്മദിനം ഇന്ന്.... തുണിക്കടയുടെ ഉദ്ഘാടന ഓഫര്‍ 500 ഗ്രാം സവാള; ഭാഗ്യശാലികള്‍ 35 പേര്‍.... പ​മ്ബ​യി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം.... ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.... കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം, യെദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകം.... പീ​ഡ​നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാ​ജ്യ​ത്ത് 1,023 ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​ക​ള്‍ വ​രു​ന്നു.... ഉന്നാവ്: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന്.... തലസ്ഥാന നഗരി ക്രിക്കറ്റ് ആവേശത്തില്‍; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍.... ജയിലുകളില്‍ ഗോശാലകള്‍ വേണം; പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്.... ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്.... 'അമ്മ' ഇടപെട്ടു; ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ വിവാദം ഒത്തുതീര്‍പ്പിലേക്ക്.... മോദിയുടെ മൂന്നുവര്‍ഷത്തെ വിമാനയാത്രക്ക് ചെലവായത് 225 കോടി രൂപ!.... പാമ്ബ് കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: ബാലക്ഷേമസമിതി കേസെടുത്തു, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കാനും കലക്ടറുടെ ഉത്തരവ്.... മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ഒരിങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍.... ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക്കിന് സമ്ബൂര്‍ണ നിരോധനം.... 24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി.... പമ്ബയിലേയ്ക്ക് കടത്തിവിടുന്നത് ഇഷ്ടമുള്ള വാഹനങ്ങള്‍; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.... മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും വന്നില്ല ; മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു.... പിന്‍സീറ്റ് ഹെല്‍മെറ്റ് : മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.... നടപടിയും ചട്ടലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകം; സ്പീക്കര്‍ക്കെതിരെ ഷാഫി....
FLASH NEWS