News


Posted 19/11/2019

അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 കാരിയെ പമ്ബയില്‍ തടഞ്ഞു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി അച്ഛനൊപ്പമെത്തിയ 12 വയസ്സുകാരിയെ പോലീസ് തടഞ്ഞു. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. പമ്ബയില്‍ വച്ച്‌ പെണ്‍കുട്ടിയെ തടഞ്ഞ വനിതാ പോലീസ് പിതാവിനെ സന്നിധാനത്തേയ്ക്ക് കടത്തി വിടുകയായിരുന്നു. കോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 10 വയസ്സിന് മുകളിലും 50 വയസ്സിന് താഴെയുമുള്ള സ്ത്രീകളെ ശബരിമലയിലേയ്ക്ക് കയറ്റിവിടേണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നത്. പോലീസ് പരിശോധന നടത്തി തിരിച്ചയയ്ക്കുന്നതിനാല്‍ ഇക്കുറി പ്രതിഷേധം ഉണ്ടായിട്ടില്ല. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പത്തോളം യുവതികളെ കഴിഞ്ഞ ദിവസം പോലീസ് പമ്ബയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
Views: 242
Create Date: 19/11/2019
SHARE THIS PAGE!

News

സ്വര്‍ണക്കടത്ത്: സന്ദീപ് നായര്‍ ബിജെപി കൗണ്‍സിലറുടെ സ്റ്റാഫംഗമെന്ന് സിപിഎം read more


സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. read more


സുരക്ഷാ ജീവനക്കാരന് കൊവിഡ്; പൊന്നാനി ട്രഷറി അടച്ചുread more


കാസർഗോട്ടെ ആദ്യ കൊവിഡ് മരണംread more


മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ല; വി മുരളീധരൻread more


പൂന്തുറയില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി; കമാന്‍ഡോകളെ വിന്യസിച്ചുread more


പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി read more


ജീവനക്കാരന് കൊവിഡ്; തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു read more


സ്വര്‍ണ കള്ളക്കടത്ത് നടത്തുന്ന ഡോണാണ് പിണറായി: കെഎം ഷാജി എംഎല്‍എ read more


സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം: അന്വേഷണം ഊര്‍ജിതം read more


കോട്ടയം മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു read more


യുവദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ read more


സ്വർണവില പുതിയ ഉയരത്തിൽ; പവന് 36,320 read more