News


Posted 20/11/2019

നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു ബു​ധ​നാ​ഴ്ച മു​ത​ല്‍ പ​ക​ല്‍ സ​ര്‍​വീ

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. 2020 മാ​ര്‍​ച്ച്‌ 28 വ​രെ ഇ​നി ഇ​വി​ടെ​നി​ന്നു പ​ക​ല്‍​സ​മ​യം വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 10-ന് ​വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ അ​ട​യ്ക്കും. വൈ​കു​ന്നേ​രം ആ​റി​ന് തു​റ​ക്കും. മി​ക്ക സ​ര്‍​വീ​സു​ക​ളും വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​വി​ലെ 10 വ​രെ​യു​ള്ള സ​മ​യ​ത്തേ​ക്കു പു​നഃ​ക്ര​മീ​ക​രി​ച്ച​തി​നാ​ല്‍ അ​ഞ്ചെ​ണ്ണം മാ​ത്ര​മാ​ണു റ​ദ്ദാ​ക്കി​യി​ട്ടു​ള്ള​ത്. റ​ണ്‍​വേ റീ-​സ​ര്‍​ഫ​സിം​ഗ് പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​വ​ര്‍​ഷം മു​ന്പു​ത​ന്നെ സി​യാ​ല്‍ ആ​സൂ​ത്ര​ണം തു​ട​ങ്ങി​യി​രു​ന്നു. വി​മാ​ന​ക്ക​ന്പ​നി​ക​ള്‍ ഇ​തി​നു പൂ​ര്‍​ണ​സ​ഹ​ക​ര​ണം ന​ല്‍​കി. സ്പൈ​സ് ജെ​റ്റി​ന്‍റെ മാ​ല​ദ്വീ​പ് സ​ര്‍​വീ​സ് മാ​ത്ര​മാ​ണ് രാ​ജ്യാ​ന്ത​ര വി​ഭാ​ഗ​ത്തി​ല്‍ റ​ദ്ദാ​ക്കി​യ​ത്. വി​വി​ധ എ​യ​ര്‍​ലൈ​നു​ക​ളു​ടെ അ​ഹ​മ്മ​ദാ​ബാ​ദ്, ഡ​ല്‍​ഹി, ചെ​ന്നൈ, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​രോ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്ക​പ്പെ​ട്ടു. അ​തേ​സ​മ​യം, ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​വാ​രം ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ശീ​ത​കാ​ല സ​മ​യ​പ്പ​ട്ടി​ക​യി​ല്‍ നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ക​യും​ചെ​യ്തു. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പ്ര​തി​ദി​നം 30,000 യാ​ത്ര​ക്കാ​രെ​യും 240 സ​ര്‍​വീ​സു​ക​ളെ​യും കൈ​കാ​ര്യം ചെ​യ്യു​ന്നു. 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്ത​ന സ​മ​യം നാ​ളെ മു​ത​ല്‍ 16 മ​ണി​ക്കൂ​ര്‍ ആ​യി ചു​രു​ങ്ങും. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കു പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ ചെ​ക്ക്-​ഇ​ന്‍ സ​മ​യം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​നി മൂ​ന്നു മ​ണി​ക്കൂ​ര്‍ മു​ന്പും രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ര്‍​ക്കു നാ​ല് മ​ണി​ക്കൂ​ര്‍ മു​ന്പും ചെ​ക്ക്-​ഇ​ന്‍ ന​ട​ത്താം. 100 സു​ര​ക്ഷാ ഭ​ട​ന്‍​മാ​രെ കൂ​ടി സി​ഐ​എ​സ്‌എ​ഫ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ സി​യാ​ലി​ലെ ഇ​വ​രു​ടെ അം​ഗ​ബ​ലം 950 ആ​യി ഉ​യ​ര്‍​ന്നു. വ​രു​ന്ന ആ​ഴ്ച​ക​ളി​ല്‍ 400 പേ​ര്‍ കൂ​ടി എ​ത്തും. 1999ല്‍ ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 2009ല്‍ ​ആ​ണ് ആ​ദ്യ റ​ണ്‍​വേ റീ-​സ​ര്‍​ഫ​സിം​ഗ് ന​ട​ത്തി​യ​ത്. 3400 മീ​റ്റ​ര്‍ നീ​ള​വും 60 മീ​റ്റ​ര്‍ വീ​തി​യു​മാ​ണ് റ​ണ്‍​വേ​യ്ക്കു​ള്ള​ത്. വ​ര്‍​ഷ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ല്‍ റ​ണ്‍​വേ​യു​ടെ മി​നു​സം കൂ​ടും. പ്ര​ത​ലം പ​രു​ക്ക​നാ​യി നി​ല​നി​ര്‍​ത്തേ​ണ്ട​തു സു​ര​ക്ഷി​ത​മാ​യ ലാ​ന്‍​ഡിം​ഗി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. 150 കോ​ടി രൂ​പ​യാ​ണ് റ​ണ്‍​വേ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കു ചെ​ല​വ്. റ​ണ്‍​വേ, ടാ​ക്സി ലി​ങ്കു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ അ​ഞ്ചു ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ര്‍ ഭാ​ഗ​ത്താ​ണ് റീ-​സ​ര്‍​ഫിം​ഗ് ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​ത്. റ​ണ്‍​വേ​യു​ടെ ലൈ​റ്റിം​ഗ് സം​വി​ധാ​ന​വും പു​തു​ക്കും. മ​ധ്യ​രേ​ഖ​യി​ല്‍ നി​ല​വി​ലു​ള്ള​തി​ന്‍റെ ഇ​ര​ട്ടി​യി​ലേ​റെ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കും.
Views: 240
Create Date: 20/11/2019
SHARE THIS PAGE!

News

സ്വര്‍ണക്കടത്ത്: സന്ദീപ് നായര്‍ ബിജെപി കൗണ്‍സിലറുടെ സ്റ്റാഫംഗമെന്ന് സിപിഎം read more


സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. read more


സുരക്ഷാ ജീവനക്കാരന് കൊവിഡ്; പൊന്നാനി ട്രഷറി അടച്ചുread more


കാസർഗോട്ടെ ആദ്യ കൊവിഡ് മരണംread more


മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ല; വി മുരളീധരൻread more


പൂന്തുറയില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി; കമാന്‍ഡോകളെ വിന്യസിച്ചുread more


പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി read more


ജീവനക്കാരന് കൊവിഡ്; തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു read more


സ്വര്‍ണ കള്ളക്കടത്ത് നടത്തുന്ന ഡോണാണ് പിണറായി: കെഎം ഷാജി എംഎല്‍എ read more


സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം: അന്വേഷണം ഊര്‍ജിതം read more


കോട്ടയം മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു read more


യുവദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ read more


സ്വർണവില പുതിയ ഉയരത്തിൽ; പവന് 36,320 read more