നടപടിയും ചട്ടലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകം; സ്പീക്കര്‍ക്കെതിരെ ഷാഫി

132 21/11/2019 admin
img

തിരുവനന്തപുരം: നാല് എംഎല്‍എമാരെ ശാസിച്ച സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ച്‌ ഷാഫി പറമ്ബില്‍. നടപടിയും ചട്ടവും ലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകമെന്ന് ചോദിച്ച ഷാഫി ഈ ശാസന ഏത് കസേരയില്‍ കയറിയിരുന്നാണ് പ്രഖ്യാപിച്ചതെന്ന് സ്പീക്കര്‍ ആലോചിക്കണമെന്നും പറഞ്ഞു. പൊലീസ് തല തല്ലി പൊളിച്ചത് ഏത് ചട്ടപ്രകാരമാണെന്ന് ചോദിച്ച എം.എല്‍.എ അടിക്കുന്ന പൊലീസിനെ കണ്ടിട്ടുണ്ട്. കടിക്കുന്ന പൊലീസിനെ കാണുന്നത് ആദ്യമാണെന്നും ഷാഫി പറമ്ബില്‍ പരിഹസിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരാണു കസേരയും കംപ്യൂട്ടറും തകര്‍ത്തതെന്ന് ആലോചിക്കണമെന്നും ഷാഫി പറഞ്ഞു. കുറ്റം ചെയ്ത പ്രതികള്‍ക്കു സുഖജീവിതമാണ്. അവര്‍ക്കെതിരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. അതേസമയം നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നടപടിയെടുത്തത്;ബിജെപി അംഗമായ ഒ രാജഗോപാലിന്റെ ഉപദേശം കേട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. അന്തസില്ലാത്ത സാഹചര്യത്തില്‍ തുടരാനാവില്ലെന്നു പറഞ്ഞ് സ്പീക്കര്‍ ചേംബറിലേക്ക് മടങ്ങി. മുഖ്യമന്ത്രി പോലും പറയാത്ത നടപടി ആരുടേതെന്ന് അറിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഷാഫി പറമ്ബില്‍ എംഎല്‍എക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ സംഭവത്തില്‍ ഇന്നലെ ഡയസിലെത്തി പ്രതിഷേധിച്ച റോജി എം ജോണ്‍, ഐ സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയാണ് സ്പീക്കറുടെ ശാസന.303ാം ചട്ടപ്രകാരമാണ് നടപടി. ഇവര്‍ സാമാന്യ മര്യാദയും ചട്ടങ്ങളും ലംഘിച്ചു. വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്നും സ്പീക്കര്‍ ശാസന നല്‍കിക്കൊണ്ട് പറഞ്ഞത്.


കേരളത്തിലെത്തുന്ന അമിത് ഷായെ 'കറുത്ത മതില്‍' കെട്ടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ്; ഒരുലക്ഷംപേരെ അണിനിരത്തും.... ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ 28 മു​ത​ല്‍; ദി​ലീ​പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.... തിരുവനന്തപുരത്തെ ഞെട്ടിച്ച്‌ വീണ്ടും അരും കൊല.... ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി; പു​തു​വ​ര്‍​ഷ​ത്തി​ലെ അ​ഞ്ചാം​ദി​ന​ത്തി​ലും വ​ര്‍​ധ​ന​വ്.... ജെഎന്‍യു അക്രമം; റിപ്പോര്‍ട്ട് തേടി അമിത് ഷാ.... രാജ്യത്തെ നിയമങ്ങളില്‍ എല്ലാവര്‍ക്കും തുല്യാവകാശമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.... ജെ​എ​ന്‍​യു​വി​ലെ സം​ഭ​വ​ങ്ങ​ള്‍ ആ​സൂ​ത്രി​ത​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍.... ആണവ നിയന്ത്രണങ്ങള്‍ പാലിക്കില്ല -നിലപാട്​ കടുപ്പിച്ച്‌​ ഇറാന്‍.... മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച്‌ ബിജെപി നേതാവ്.... രാ​ജ​സ്ഥാന്‍ - കോ​ട്ട ശി​ശു​മ​ര​ണം : മ​ര​ണ​സം​ഖ്യ100 പിന്നിട്ടു ; അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ തയ്യാറാക്കാതെ അധികൃതര്‍.... കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ് ; പൊതുദര്‍ശനം തടഞ്ഞ് റസിഡന്റ് കമ്മീഷണര്‍.... ബസുകളില്‍നിന്ന്‌ പണം കവരുന്നയാള്‍ അറസ്റ്റില്‍.... 'പ്രതിഷേധക്കാരെ നേരിടുമ്ബോഴും കേരള പൊലീസ് സംയമനം പാലിക്കുന്നു, ഇത് മാതൃക' ; പ്രശംസിച്ച്‌ ഗവര്‍ണര്‍.... ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 കനത്ത സുരക്ഷയില്‍; പോസ്റ്ററും ബാനറും അനുവദിക്കില്ല.... ചൈനയില്‍ അജ്ഞാത വൈറസ്; 44 പേരില്‍ വൈറസ്, 11 പേരുടെ നില ഗുരുതരം.... മുതിര്‍ന്ന എന്‍.സി.പി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ത്രിപാഠി അന്തരിച്ചു.... പുതുവര്‍ഷത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ: ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പുറത്ത്, നാലാമതായി പാകിസ്ഥാന്‍.... തുടക്കം ഒരു കള്ളത്തില്‍ നിന്ന്...റോയിയുടെ മരണം മക്കള്‍ അറിയുന്നത് മുറ്റത്ത് പന്തല്‍ ഉയരുമ്ബോള്‍.... പുതുവത്സരത്തിലും റെക്കോര്‍ഡ് മദ്യവില്‍പ്പന, വിറ്റഴിച്ചത് 89.12 കോടിയുടെ മദ്യം; തിരുവനന്തപുരം മുന്നില്‍.... മൂടല്‍മഞ്ഞ് കാരണം ട്രെയിനുകള്‍ വൈകിയോടുന്നു; ഡല്‍ഹിയില്‍ മഴയ്ക്ക് സാധ്യത....
FLASH NEWS