News


Posted 08/12/2019

'അമ്മ' ഇടപെട്ടു; ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ വിവാദം ഒത്തുതീര്‍പ്പിലേക്ക്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള സിനിമാ തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ഇടപെട്ടാണ് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നത്. 'അമ്മ' ഭാരവാഹികളുമായി ഷെയ്ന്‍ നിഗം ശനിയാഴ്ച ചര്‍ച്ച നടത്തി. നടന്‍ സിദ്ധീഖിന്‍റെ മധ്യസ്ഥതയിലായിരുന്നു ശനിയാഴ്ച ചര്‍ച്ച നടന്നത്. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചര്‍ച്ചയില്‍ പങ്കെടുത്തു. മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം ഉറപ്പു നല്‍കിയതായാണ് വിവരം. ഷെയിന്‍ തന്‍റെ ഭാഗം വിശദീകരിച്ചെങ്കിലും വെയില്‍ സിനിമയുടെ ഡേറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഇതിനായി ഫെഫ്ക്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
Views: 245
Create Date: 08/12/2019
SHARE THIS PAGE!

News

പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി;read more


രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിread more


സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലേർട്ട്read more


ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം read more


മാധ്യമങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി read more


സർക്കാർ മുൻകരുതലുകൾ എടുത്തില്ലെന്ന് കെ സുരേന്ദ്രൻread more


തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഖുറാൻ എത്തിച്ചു എന്ന് കസ്റ്റംസ് രേഖകൾread more


പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം:read more


സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. read more


മുണ്ടക്കയത്തും പീരുമേട്ടിലും ഉരുള്‍പൊട്ടല്‍ read more


തൃശൂര്‍ ജില്ലയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്; 65 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെread more


ഷാൻ മസൂദിന് സെഞ്ചുറി; പാകിസ്താൻ ഭേദപ്പെട്ട നിലയിൽread more