News


Posted 08/12/2019

ജയിലുകളില്‍ ഗോശാലകള്‍ വേണം; പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്

പൂണെ: ജയിലുകളില്‍ പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. ചില ജയിലുകളില്‍ ഗോശാലകള്‍ തുറന്നപ്പോള്‍ അവയെ പരിപാലിച്ചിരുന്ന തടവുകാരില്‍ കുറ്റവാസന കുറഞ്ഞിട്ടുണ്ടെന്നും രാജ്യത്തെ ജയിലുകളിലെല്ലാം ഇത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളില്‍ ഗോശാലകള്‍ തുറന്നതോടെ ചില തടവുകാര്‍ പശുക്കളെ പരിപാലിക്കാന്‍ തുടങ്ങി. ആ തടവുകാരുടെയെല്ലാം കുറ്റവാസന കുറഞ്ഞതായും മനസ്സുമാറിയതായും ആ ജയിലുകളിലെ ജയിലര്‍മാര്‍ പറയുകയുണ്ടായി- അദ്ദേഹം വിശദീകരിച്ചു. ഇത് ലോകവ്യാപകമായി നടപ്പാക്കണമെങ്കില്‍ അതിന് രേഖകളും തെളിവുകളും ആവശ്യമാണ്. അതിനാല്‍ പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസികാവസ്ഥ നിരന്തരം പരിശോധിക്കണം. അവരിലുണ്ടാവുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തണം. ആയിരക്കണക്കിന് സ്ഥലങ്ങളില്‍നിന്ന് ഈ കണക്കുകള്‍ പുറത്തുവന്നാല്‍ ഇത് വാസ്തവമാണെന്ന് നമുക്ക് സ്ഥാപിക്കാം. ആരും ശ്രദ്ധിക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യക്കാര്‍ പശുക്കളെ സംരക്ഷിക്കുന്നത്. പശുക്കള്‍ പാലും ഇറച്ചിയും മാത്രം നല്‍കുന്നവരാണെന്നാണ് വിദേശികളുടെ ധാരണ. എന്നാല്‍ ഇന്ത്യയില്‍ പശുക്കളെ പരിപാലിക്കുന്നത് പാലിന് വേണ്ടി മാത്രമല്ല, തികച്ചു പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യയില്‍ പശുക്കളെ സംരക്ഷിക്കുന്നത്- ആര്‍എസ്‌എസ് മേധാവി പറഞ്ഞു.
Views: 218
Create Date: 08/12/2019
SHARE THIS PAGE!

News

പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി;read more


രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിread more


സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലേർട്ട്read more


ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം read more


മാധ്യമങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി read more


സർക്കാർ മുൻകരുതലുകൾ എടുത്തില്ലെന്ന് കെ സുരേന്ദ്രൻread more


തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഖുറാൻ എത്തിച്ചു എന്ന് കസ്റ്റംസ് രേഖകൾread more


പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം:read more


സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. read more


മുണ്ടക്കയത്തും പീരുമേട്ടിലും ഉരുള്‍പൊട്ടല്‍ read more


തൃശൂര്‍ ജില്ലയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്; 65 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെread more


ഷാൻ മസൂദിന് സെഞ്ചുറി; പാകിസ്താൻ ഭേദപ്പെട്ട നിലയിൽread more