News


Posted 08/12/2019

ഉന്നാവ്: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന്

ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തിയ പെണ്‍കുട്ടി സംസ്കാരചടങ്ങുകള്‍ ഇന്ന് രാവിലെ 10 മണിയോടെ ഭാട്ടന്‍ ഖേഡായിലെ വീട്ടില്‍ നടക്കും. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ദേവീന്ദര്‍ കുമാര്‍ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക്‌ കൈമാറിയത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച്‌ അഞ്ചംഗസംഘം 23കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. അക്രമികളില്‍ രണ്ടുപേര്‍ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ലഖ്‌നൗവിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചു വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് മരണം. വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്ബേ സംഘം തന്നെ മര്‍ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.
Views: 237
Create Date: 08/12/2019
SHARE THIS PAGE!

News

പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി;read more


രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിread more


സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലേർട്ട്read more


ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം read more


മാധ്യമങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി read more


സർക്കാർ മുൻകരുതലുകൾ എടുത്തില്ലെന്ന് കെ സുരേന്ദ്രൻread more


തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഖുറാൻ എത്തിച്ചു എന്ന് കസ്റ്റംസ് രേഖകൾread more


പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം:read more


സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. read more


മുണ്ടക്കയത്തും പീരുമേട്ടിലും ഉരുള്‍പൊട്ടല്‍ read more


തൃശൂര്‍ ജില്ലയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്; 65 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെread more


ഷാൻ മസൂദിന് സെഞ്ചുറി; പാകിസ്താൻ ഭേദപ്പെട്ട നിലയിൽread more