News


Posted 09/12/2019

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം, യെദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകം

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം. ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്. 15 മണ്ഡലങ്ങളില്‍ കുറഞ്ഞത് 6 സീറ്റെങ്കിലും നേടിയാലേ ഭരണം നിലനിര്‍ത്താനാകൂ. എക്‌സിറ്റ് പോളുകളുടെ അനുകൂല പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണു പാര്‍ട്ടി. കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച്‌ ബിജെപിയെ ഭരണത്തിലേറ്റാന്‍ കൂട്ടുനിന്ന 17 കോണ്‍ഗ്രസ്-ദള്‍-കെപിജെപി എംഎല്‍എമാരില്‍ 15 പേരുടെ മണ്ഡലങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ട ഇവരില്‍ 13 പേരെയും ബിജെപി സ്ഥാനാര്‍ഥികളാക്കുകയായിരുന്നു. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടിയപ്പോള്‍ 12 ഇടങ്ങളില്‍ ദളും മത്സരത്തിനിറങ്ങി. 11 കേന്ദ്രങ്ങളിലായി രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഉച്ചയോടെ ഫലം പൂര്‍ണമായും അറിയാനാകും. 67.91 ശതമാനമായിരുന്നു പോളിങ്. കുറഞ്ഞത് ആറ് സീറ്റില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഇത്തരമൊരു സാഹചര്യം വരികയാണെങ്കില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ജെ.ഡി.എസിന്റെ പിന്തുണ തേടേണ്ടിവരും. അതിനാല്‍ ജെ.ഡി.എസിന്റെ നിലപാട് നിര്‍ണായകമാകും. ബി.ജെ.പി.ക്ക് ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കില്‍ ജെ.ഡി.എസുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
Views: 238
Create Date: 09/12/2019
SHARE THIS PAGE!

News

പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി;read more


രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിread more


സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലേർട്ട്read more


ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം read more


മാധ്യമങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി read more


സർക്കാർ മുൻകരുതലുകൾ എടുത്തില്ലെന്ന് കെ സുരേന്ദ്രൻread more


തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഖുറാൻ എത്തിച്ചു എന്ന് കസ്റ്റംസ് രേഖകൾread more


പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം:read more


സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. read more


മുണ്ടക്കയത്തും പീരുമേട്ടിലും ഉരുള്‍പൊട്ടല്‍ read more


തൃശൂര്‍ ജില്ലയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്; 65 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെread more


ഷാൻ മസൂദിന് സെഞ്ചുറി; പാകിസ്താൻ ഭേദപ്പെട്ട നിലയിൽread more