News


Posted 09/12/2019

ജ്വലിക്കുന്ന ഓര്‍മകളില്‍ ജനനായകന്‍; ഇ കെ നായനാരുടെ നൂറാം ജന്മദിനം ഇന്ന്

ജ്വലിക്കുന്ന ഓര്‍മകളുമായി ഇന്ന് ജനനായകന്‍ ഇ കെ നായനാരുടെ നൂറാം ജന്മദിനം.സിപിഐ എം നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെയാണ് നായനാരുടെ നൂറാം ജന്മദിനം ആചരിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ക്കും മതേതര വിശ്വാസികള്‍ക്കും പതറാതെ മുന്നോട്ടു പോകാനുള്ള കരുത്താണ് ഇ കെ നായനാരുടെ ഓര്‍മ്മകള്‍. മലയാളികളുടെ മനസ്സിലെ സ്നേഹവും ആദരവുമായിരുന്നു സഖാവ് ഇ കെ നായനാര്‍.കാലമെത്രകഴിഞ്ഞാലും ജന മനസ്സുകളില്‍ നിന്നും മായാത്ത കനലോര്‍മ്മ.1919 ഡിസംബര്‍ 9 ന് കണ്ണൂര്‍ കല്യാശ്ശേരിയില്‍ മൊറാഴയില്‍ ഗോവിന്ദന്‍നമ്ബ്യാരുടെയും ഏറമ്ബാല നാരായണിയമ്മയുടെയും മൂന്നു മക്കളില്‍ രണ്ടാമനായാണ് ഏറമ്ബാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാരുടെ ജനനം. സ്വാതന്ത്ര്യ സമര തീചൂളയില്‍ ഉരുകി തെളിഞ്ഞ ഇ കെ നായനാര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മുന്‍ നിര നേതാവും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയുമായി. രാഷ്ട്രീയ എതിരാളികള്‍ പോലും നായനാര്‍ എന്ന ജന നേതാവിനെ മനസ്സ് കൊണ്ട് അംഗീകരിച്ചു.കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം പുതുക്കി പണിയുന്നതിനായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്ത് നായനാര്‍ ശ്രദ്ധ നല്‍കിയത്. 2004 മെയ് 19 ന്‌ നായനാരുടെ വിയോഗം അറിഞ്ഞത് മുതല്‍ മെയ് 21 ന്‌ പയ്യാമ്ബലത്ത് ചിത എരിഞ്ഞടങ്ങും വരെ കേരളം ഒന്നടങ്കം കണ്ണീര്‍വാര്‍ത്തു.കേരളം ഇ കെ നായനാരെ എത്രയധികം സ്നേഹിച്ചിരുന്നു എന്നതിന് തെളിവായിരുന്നു ഇന്നുവരെ മറ്റൊരു നേതാവിനും ലഭിക്കാത്ത വികാരനിര്‍ഭരമായ ആ യാത്രയയപ്പ്. ഓരോ മലയാളിയുടെ മനസ്സിലും സഖാവ് ഇ കെ നായനാരുടെ ഓര്‍മ്മകള്‍ നൂറാം ജന്മദിനത്തിലും ജ്വലിച്ചു നില്‍ക്കുന്നു.
Views: 274
Create Date: 09/12/2019
SHARE THIS PAGE!

News

ഹൃ​ദ​യം നു​റു​ങ്ങു​ന്നു, ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണം; ആ​ഗോ​ള സ​മൂ​ഹ​ത്തോ​ട് ഗ്രെ​റ്റread more


ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ര്‍‌read more


സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്read more


ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും read more


ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.read more


ചിറ്റൂർ ഉത്സവത്തിൽ സംഘാടകരായ 25 പേർക്കും കാണികളായ 200 പേർക്കുമെതിരെ കേസെടുത്തു. read more


സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരുംread more


എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്read more


പെരിങ്ങാടിനേയും ഗാന്ധിവനത്തേയും റിസർവ്വുകളായി പ്രഖ്യാപിച്ചു.read more


വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ജോബ് ഫെയറുകള്‍ സംസ്ഥാനത്തെ എല്ലാ ജില്read more


വ്യാവസായിക പരിശീലന വകുപ്പ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്read more


കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്‍കി read more


രാഹുൽ ഗാന്ധി സമരപ്പന്തലിൽread more