News


Posted 22/05/2020

രാജ്യത്ത് ഒറ്റദിവസത്തിനിടെ 6088 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു;

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 6088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,18,447 ആയി ഉയർന്നു. 148 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 3,583 ആയി.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 48,533 പേർ രോഗമുക്തരായിട്ടുണ്ട്. 66,330 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. ലോക്ക് ഡൗൺ നാലാംഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ ഇത്രയും വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് കടക്കുകയാണ്. മരണസംഖ്യ 334,616 ആയി. അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് പതിനാറ് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ആളുകള്‍ക്കാണ്
Views: 41
Create Date: 22/05/2020
SHARE THIS PAGE!

News

ഉറങ്ങാന്‍ വാശിപിടിക്കുന്ന ഒന്നരവയസുകാരി, അമ്മയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍ വൈറല്‍read more


വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്read more


അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടread more


സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൂടി കോവിഡ്; ഒരു മരണം,read more


കൃഷി നശിപ്പിച്ച വെട്ടുകിളികളെ അങ്ങനെ വിടില്ല, വെട്ടുകിളി റോസ്റ്റ് മുതല്‍ ബിരിയാണി വരെ;read more


ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിread more


രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രിread more


കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗമാക്കുംread more


അസമിൽ മണ്ണിടിച്ചിലിൽ 20 മരണംread more


ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽread more


കോട്ടയത്തു് പട്ടാപ്പകല്‍ നടന്ന കൊലപാതകം കവർച്ചാ ശ്രമത്തിനിടിയിൽread more


അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പൊലീസ്read more


ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയ്ക്കും പങ്ക്, ഇന്ന് ചോദ്യം ചെയ്യുംread more