News


Posted 22/05/2020

മകളെ ഭർത്താവ് പീഡിപ്പിച്ചെന്ന വ്യാജ പരാതി; ഭാര്യയ്ക്കെതിരെ കേസെടുത്തു;

ഭർത്താവിനെയും സുഹൃത്തിനെയും കേസിൽ കുടുക്കാൻ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ മാതാവിനെതിരെ ഒടുവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫെബ്രുവരിയിലാണ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പത്തനംതിട്ട പോക്സോ കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ മൂന്നു മാസത്തിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായത്. ഭർത്താവിനും സസുഹൃത്തായ ലോറി ഡ്രൈവർക്കും എതിരെയാണ് പന്തളം സ്വദേശിനിയും വിദേശത്ത് നഴ്സുമായ യുവതി ഇരട്ട മക്കളിൽ ഒരാളെ കരുവാക്കിയത്. എന്നാൽ വിചാരണാ വേളയിൽ  പീഡനം നടന്നിട്ടില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചതോടെയാണ് യുവതിയുടെ നാടകം പൊളിഞ്ഞത്. പരാതി വ്യാജമാണെന്നും മനസിലാക്കിയ കോടതി യുവതിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചു.

‌പത്തുവയസുകാരിയായ മകളെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു പന്തളം സ്വദേശിനിയുടെ പരാതി. ഭർത്താവ് ഗീവറുഗീസ്, സുഹൃത്തും ലോറി ഡ്രൈവറുമായ സുരേഷ് കുമാര്‍ എന്നിവർക്കെതിരെയായിരുന്നു പരാതി. എന്നാൽ ഭാര്യയും ഭർത്താവും  തമ്മില്‍ കുടുംബ കോടതിയില്‍ കേസുണ്ടെന്നും നാലു വര്‍ഷമായി ഇവര്‍ അകന്നുകഴിയുകയാണെന്നും പ്രതിഭാഗം തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തി. ഒപ്പം ആദ്യഘട്ടത്തില്‍ വിസ്തരിക്കപ്പെടാതിരുന്ന പെണ്‍കുട്ടി കോടതിയില്‍ വിവരങ്ങള്‍ തുറന്നു പറയുകയും ചെയ്തു. ഇതേത്തുടർന്നാണ് യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. ഈ ദമ്പതികൾക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഇതിൽ ഒരാള്‍ അച്ഛനൊപ്പവും മറ്റൊരാള്‍ അമ്മയ്‌ക്കൊപ്പവുമാണ്. ഈ കുട്ടികളെ പിതാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പിതാവിനൊപ്പമുള്ള കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു.
Views: 37
Create Date: 22/05/2020
SHARE THIS PAGE!

News

ഉറങ്ങാന്‍ വാശിപിടിക്കുന്ന ഒന്നരവയസുകാരി, അമ്മയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍ വൈറല്‍read more


വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്read more


അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടread more


സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൂടി കോവിഡ്; ഒരു മരണം,read more


കൃഷി നശിപ്പിച്ച വെട്ടുകിളികളെ അങ്ങനെ വിടില്ല, വെട്ടുകിളി റോസ്റ്റ് മുതല്‍ ബിരിയാണി വരെ;read more


ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിread more


രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രിread more


കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗമാക്കുംread more


അസമിൽ മണ്ണിടിച്ചിലിൽ 20 മരണംread more


ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽread more


കോട്ടയത്തു് പട്ടാപ്പകല്‍ നടന്ന കൊലപാതകം കവർച്ചാ ശ്രമത്തിനിടിയിൽread more


അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പൊലീസ്read more


ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയ്ക്കും പങ്ക്, ഇന്ന് ചോദ്യം ചെയ്യുംread more