News


Posted 22/05/2020

പതിനാലുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗിക വൈക്യതം:

പതിനാലുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ അറസ്റ്റിൽ. അസമിലെ ധേമാജിയിൽ ഇക്കഴിഞ്ഞ മെയ് 18നാണ് ഞെട്ടിക്കുന്ന സംഭവം. അകൻ സൈക്കിയ എന്ന അൻപതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് 17നാണ് പതിനാലുകാരിയായ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. തുടർന്ന് സമീപത്തെ നദിക്കരയിൽ സംസ്കരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഉച്ചയോടെയായിരുന്നു സൈക്കിയയുടെ ക്രൂര അതിക്രമം. നദിക്കരയിലെത്തി മൃതദേഹം പുറത്തെടുത്ത ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയിൽ പെട്ട അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ലൈംഗികമായി ഉപയോഗിക്കാനാണ് മൃതദേഹം പുറത്തെടുത്തതെന്ന് പ്രതി തന്നെ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. IPC 306, 377 വകുപ്പുകൾ അനുസരിച്ചും പോക്സോ വകുപ്പ് അനുസരിച്ചും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് സൈക്കിയ. ഭാര്യയെ ഉപദ്രവിച്ച കേസില്‍ അവർ തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജയിലിലായിരുന്ന ഇയാൾ, കോവിഡ് മഹാമാരിയുടെ പശ്ചാത്തതലത്തിൽ തടവുകാരെ മോചിപ്പിക്കണമെന്ന കോടതി നിർദേശത്തെ തുടർന്ന് പുറത്തിറങ്ങിയതാണ്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്.
Views: 162
Create Date: 22/05/2020
SHARE THIS PAGE!

News

അമേരിക്കയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രിread more


എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍read more


പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ്read more


മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചുread more


സഭാ തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതread more


സ്ത്രീയുടെ വീട്ടുജോലി പുരുഷന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രിം കോടതിread more


കക്ഷി രാഷ്ട്രീയത്തിന് അതീതമായ വികസന കൂട്ടായ്മ ഉണ്ടാകണം; തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രിread more


മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കുംread more


കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവം: ശാസ്ത്രീയ പരിശോധനയുമായി പൊലീസ്read more


പക്ഷിപ്പനി; കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് നഷ്ടപരിഹാരം നല്‍കുംread more


നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന്read more


നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേതെന്ന് തഹസിൽദാർread more


ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണിread more