News


Posted 23/05/2020

ചെറിയ പെരുന്നാൾ നാളെ

ശവാൽ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമളാൻ 30 പൂർത്തിയാക്കി ഞായറാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.

ലോക്ക്ഡൗൺ സാഹചര്യത്തിൽ ഈദ് ഗാഹുകൾ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വീട്ടിൽ തന്നെ പെരുന്നാൾ നമസ്‌ക്കാരം നിർവഹിക്കാനാണ് നിർദേശം. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട് ജനങ്ങൾക്ക്. രാത്രി നിയന്ത്രണം അതിന് തടസമാകും. ഇത് കണക്കിലെടുത്ത് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഒമ്പതു മണി വരെ തുറക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെരുന്നാൾ ഞായറാഴ്ചയായാൽ സമ്പൂർണ ലോക്ക്ഡൗണിൽ ചില ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Views: 40
Create Date: 23/05/2020
SHARE THIS PAGE!

News

ഉറങ്ങാന്‍ വാശിപിടിക്കുന്ന ഒന്നരവയസുകാരി, അമ്മയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍ വൈറല്‍read more


വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്read more


അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടread more


സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൂടി കോവിഡ്; ഒരു മരണം,read more


കൃഷി നശിപ്പിച്ച വെട്ടുകിളികളെ അങ്ങനെ വിടില്ല, വെട്ടുകിളി റോസ്റ്റ് മുതല്‍ ബിരിയാണി വരെ;read more


ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിread more


രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രിread more


കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗമാക്കുംread more


അസമിൽ മണ്ണിടിച്ചിലിൽ 20 മരണംread more


ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽread more


കോട്ടയത്തു് പട്ടാപ്പകല്‍ നടന്ന കൊലപാതകം കവർച്ചാ ശ്രമത്തിനിടിയിൽread more


അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പൊലീസ്read more


ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയ്ക്കും പങ്ക്, ഇന്ന് ചോദ്യം ചെയ്യുംread more