News


Posted 23/05/2020

മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ

ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ യാത്ര തിരിച്ച ശ്രമിക് തീവണ്ടി എത്തിയത് മറ്റൊരു സംസ്ഥാനത്ത്. മഹാരാഷ്ട്രയിലെ വസായ്‌ റോഡില്‍നിന്നു ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ തീവണ്ടിയാണ്‌ ഒഡീഷയിലെ റൂര്‍ക്കലയിലേക്ക്‌ എത്തിയത്. ലോക്കോ പൈലറ്റിന് റൂട്ട് മാറി പോയതാണ് വഴി തെറ്റാനുള്ള കാരണമെന്നാണ് കുടിയേറ്റ തൊഴിലാളികൾ പറയുന്നത്. എന്നാൽ റെയില്‍വേയുടെ വിശദീകരണം മറ്റൊന്നാണ്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാടണയാൻ കിട്ടിയ അവസരത്തിൽ വലിയ പ്രതീക്ഷയോടെയാണ് കുടിയേറ്റ തൊഴിലാളികൾ ട്രെയിവനിൽ കയറിയത്. മഹാരാഷ്ട്രയില്‍നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ശ്രമിക് തീവണ്ടി 30 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഒഡീഷയിലെ റൂര്‍ക്കലയിലേക്കെത്തിയത്. രാവിലെ ഉറക്കമെഴുന്നേറ്റ യാത്രക്കാരാണ് തങ്ങളെത്തിയ സ്റ്റേഷൻ കണ്ട് ആദ്യം അമ്പരന്നത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ലോക്കോപൈലറ്റിന് തെറ്റ് പറ്റിയതെന്ന് അധികൃതർ പറഞ്ഞത്.
Views: 190
Create Date: 23/05/2020
SHARE THIS PAGE!

News

അമേരിക്കയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രിread more


എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍read more


പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ്read more


മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചുread more


സഭാ തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതread more


സ്ത്രീയുടെ വീട്ടുജോലി പുരുഷന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രിം കോടതിread more


കക്ഷി രാഷ്ട്രീയത്തിന് അതീതമായ വികസന കൂട്ടായ്മ ഉണ്ടാകണം; തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രിread more


മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കുംread more


കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവം: ശാസ്ത്രീയ പരിശോധനയുമായി പൊലീസ്read more


പക്ഷിപ്പനി; കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് നഷ്ടപരിഹാരം നല്‍കുംread more


നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന്read more


നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേതെന്ന് തഹസിൽദാർread more


ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണിread more