News


Posted 23/05/2020

വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് ചൈന; അവസാനഘട്ട പരീക്ഷണം ഉടന്‍

കോവിഡ് പ്രതിരോധ വാക്സിന്‍ വിജയകരമാണെന്ന് അവകാശപ്പെട്ട് ചൈന.പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് വിജകരമെന്ന് അറിയിച്ചത്. അന്തിമ പരീക്ഷണം നടത്തുന്ന വാക്സിന്‍ മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചൈന അറിയിച്ചു.പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള 108 പേരിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷിച്ചത്. ചൈനയിലെ വിവിധ ലാബുകളിലായി നിരവധി ഗവേഷകര്‍ ഒന്നിച്ച് നടത്തിയ ഗവേഷണമാണ് ഫലം കണ്ടത്.

രണ്ടാഴ്ചക്കുള്ളില്‍ 108 പേരുടെ ശരീരത്തിലാണ് പ്രതിരോധ കോശമായ ടി സെല്‍ വികസിച്ചത്. ഇവരുടെ ശരീരത്തില്‍ ഇരുപത്തിയെട്ട് ദിവസത്തിന് ശേഷം രോഗപ്രതിരോധത്തിനുള്ള ആന്റിബോഡി രൂപപ്പെട്ടെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ആദ്യഘട്ട മരുന്ന്‌ പരീക്ഷണം വിജയകരമാണെന്ന് യുഎസ് മരുന്ന് നിര്‍മാതാക്കളായ മൊഡേണയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിന്‍ വിജയിച്ചെന്ന് ചൈനയും അവകാശപ്പെട്ടത്.

Views: 174
Create Date: 23/05/2020
SHARE THIS PAGE!

News

അമേരിക്കയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രിread more


എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍read more


പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ്read more


മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചുread more


സഭാ തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതread more


സ്ത്രീയുടെ വീട്ടുജോലി പുരുഷന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രിം കോടതിread more


കക്ഷി രാഷ്ട്രീയത്തിന് അതീതമായ വികസന കൂട്ടായ്മ ഉണ്ടാകണം; തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രിread more


മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കുംread more


കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവം: ശാസ്ത്രീയ പരിശോധനയുമായി പൊലീസ്read more


പക്ഷിപ്പനി; കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് നഷ്ടപരിഹാരം നല്‍കുംread more


നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന്read more


നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേതെന്ന് തഹസിൽദാർread more


ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണിread more