News


Posted 23/05/2020

കോവിഡ് പ്രതിരോധ സാമഗ്രികൾ വിലക്കുറവിൽ ലഭ്യമാക്കി ഇൻ ഹൗസ് ഡ്രഗ് ബാങ്ക്

 കോവിഡ് പരിശോധനാ ഉപകരണവും പ്രതിരോധ സാമഗ്രികളും കുറഞ്ഞ വിലയിൽ എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വഴി വിൽക്കാൻ നടപടിയായി.
ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ വിവിധ വ്യാപാര സ്ഥാപനങ്ങളും മറ്റും നിബന്ധനകൾക്കു വിധേയമായി പ്രവർത്തനം പുനരാരംഭിച്ചതോടെയാണ് വിലയിൽ കൂടുതൽ ഇളവുകളോടെ രോഗ പ്രതിരോധ സാമഗ്രികളും മറ്റും വിൽക്കുന്നത്. എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് ഇൻ ഹൗസ് ഡ്രഗ് ബാങ്ക് പ്രവർത്തിക്കുന്നത്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ ജാഗ്രതയോടെയുള്ള സമീപനം തുടരുകയാണ്. പ്രതിരോധ സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമായാൽ ഇപ്പോൾ നടന്നുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തടസമില്ലാതെ കൂടുതൽ ശക്തമായി തുടരാനും സഹായമാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. രോഗലക്ഷണങ്ങളുടെ പ്രാഥമിക പരിശോധന നടത്തുന്നതിനുള്ള ഇൻഫ്രാറെഡ് തെർമൽ സ്കാനറുകളും കൂടാതെ എൻ 95 മാസ്കുകൾ, സാനിറ്റൈസർ, ഫെയ്സ് ഷീൽഡ് എന്നിവയാണ് വില കുറച്ച് വിൽക്കുന്നത്. സർക്കാർ ആശുപത്രികളിലേയ്ക്കും ധനകാര്യ - സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഇവിടെ നിന്നും തെർമൽ സ്കാനറുകൾ വാങ്ങിക്കഴിഞ്ഞു. ഇനിയും കൂടുതൽ സ്ഥാപനങ്ങൾക്ക് ഇവ ആവശ്യമെങ്കിൽ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പർ 0471-2528305.
Views: 29
Create Date: 23/05/2020
SHARE THIS PAGE!

News

ഉറങ്ങാന്‍ വാശിപിടിക്കുന്ന ഒന്നരവയസുകാരി, അമ്മയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍ വൈറല്‍read more


വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്read more


അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടread more


സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൂടി കോവിഡ്; ഒരു മരണം,read more


കൃഷി നശിപ്പിച്ച വെട്ടുകിളികളെ അങ്ങനെ വിടില്ല, വെട്ടുകിളി റോസ്റ്റ് മുതല്‍ ബിരിയാണി വരെ;read more


ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിread more


രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രിread more


കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗമാക്കുംread more


അസമിൽ മണ്ണിടിച്ചിലിൽ 20 മരണംread more


ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽread more


കോട്ടയത്തു് പട്ടാപ്പകല്‍ നടന്ന കൊലപാതകം കവർച്ചാ ശ്രമത്തിനിടിയിൽread more


അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പൊലീസ്read more


ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയ്ക്കും പങ്ക്, ഇന്ന് ചോദ്യം ചെയ്യുംread more