News


Posted 02/06/2020

കോട്ടയത്തു് പട്ടാപ്പകല്‍ നടന്ന കൊലപാതകം കവർച്ചാ ശ്രമത്തിനിടിയിൽ

കോട്ടയം താഴത്തങ്ങാടിയിൽ വീട്ടിൽ പട്ടാപ്പകൽ നടന്ന കൊലപാതകം കവർച്ച ശ്രമത്തിനിടിയിയെന്ന് പ്രാഥമിക സൂചന. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കയാണ് താമസമെന്ന് അറിയുന്ന ആരെങ്കിലും ആയിരിക്കും അക്രമികൾ എന്നാണ് പ്രാഥമിക നിഗമനം. മുൻവശത്തെ വാതിലിനോട് ചേർന്നാണ് ഷീബയുടെ മൃതദേഹം കണ്ടത്.വാതിൽ തുറന്നയുടനെ അക്രമി സംഘം ഇവരെ കീഴ്പെടുത്തിയത് ആയിരിക്കാമെന്ന് പോലീസ് പറയുന്നു. വീട്ടിലെ കസേരയും ടീപോയും തകർത്തിരുന്നു. അലമാരയും കുത്തിത്തുറക്കാൻ ശ്രമം നടത്തി. എന്നാൽ എന്തൊക്കെ മോഷണം പോയെന്ന് പറയാനായിട്ടില്ല.

കാർ മോഷണം പോയതാണ് കവർച്ചയുടെ സാധ്യത കൂട്ടുന്നത്. വീടിനുള്ളിൽ നിന്നും ഗ്യാസ് സിലണ്ടർ തുറന്ന് വിട്ട മണം അടിച്ചതിനെ തുടർന്ന് അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് വീടിന്റെ ഹാളിൽ പകിക്കേറ്റ നിലയില്‍ ദമ്പതികള്‍ കിടക്കുന്നത് കണ്ടത്. രക്തത്തിൽ കുളിച്ച് കൈ കാലുകൾ കെട്ടിയ നിലയില്‍ മുറിയ്ക്കുള്ളിൽ തറയിൽ കിടക്കുകയായിരുന്നു ഇവര്‍. കിടന്ന മുറിയിൽ ഫാനിന്റെ ലീഫിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് ഫൊറൻസിക് സംഘവും സയന്റിഫിക് അധികൃതരും പരിശോധന നടത്തും

Views: 54
Create Date: 02/06/2020
SHARE THIS PAGE!

News

സ്വര്‍ണക്കടത്ത്: സന്ദീപ് നായര്‍ ബിജെപി കൗണ്‍സിലറുടെ സ്റ്റാഫംഗമെന്ന് സിപിഎം read more


സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. read more


സുരക്ഷാ ജീവനക്കാരന് കൊവിഡ്; പൊന്നാനി ട്രഷറി അടച്ചുread more


കാസർഗോട്ടെ ആദ്യ കൊവിഡ് മരണംread more


മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ല; വി മുരളീധരൻread more


പൂന്തുറയില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി; കമാന്‍ഡോകളെ വിന്യസിച്ചുread more


പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി read more


ജീവനക്കാരന് കൊവിഡ്; തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു read more


സ്വര്‍ണ കള്ളക്കടത്ത് നടത്തുന്ന ഡോണാണ് പിണറായി: കെഎം ഷാജി എംഎല്‍എ read more


സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം: അന്വേഷണം ഊര്‍ജിതം read more


കോട്ടയം മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു read more


യുവദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ read more


സ്വർണവില പുതിയ ഉയരത്തിൽ; പവന് 36,320 read more