News


Posted 02/06/2020

ഉറങ്ങാന്‍ വാശിപിടിക്കുന്ന ഒന്നരവയസുകാരി, അമ്മയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍ വൈറല്‍

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പതിനേഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നതിനെക്കുറിച്ചുള്ള വേദന പങ്കുവയ്ക്കുകയാണ് മുംബൈ സ്വദേശിയായ അലിഫയ ഝവേരി. ഹ്യുമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ അമ്മ കരളുരുകും നൊമ്പരം പങ്കുവച്ചത്.

തനിക്ക് കോവിഡുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മോളെ എന്ത് ചെയ്യുമെന്നായിരുന്നു തന്റെ ആദ്യ ചോദ്യമെന്ന് അലിഭിയ പറയുന്നു. മകള്‍ക്ക് രോഗമില്ലെന്ന വിവരം സന്തോഷം പകര്‍ന്നെങ്കിലും അവളെ തന്റെ അരികില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഏറെ ശ്രമകരമായിരുന്നു. വീട്ടില്‍ തന്നെ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നതിനാല്‍ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. എല്ലാ ദിവസവും അവള്‍ തന്റെ കിടപ്പുമുറിയുടെ ജനാലയ്ക്ക് അരികില്‍ എത്തും. ആ കുഞ്ഞു വിരലുകള്‍ ജനല്‍ചില്ലുകളില്‍വയ്ക്കും. തന്റെ വിരലുകള്‍ക്കായി അവള്‍ കാത്ത് നില്‍ക്കും. ആ സമയം താന്‍ അനുഭവിച്ച വേദന വിവരാണാതീതമാണ്. കുഞ്ഞിനെ ഒന്ന് വാരിയെടുത്ത് ആശ്ലേഷിക്കണമെന്നുണ്ട്. എന്നാല്‍ അതിന് കഴിയില്ലല്ലോ.

കുഞ്ഞിന്റെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരിയും ഏറെ നന്നായി അവളെ പരിപാലിക്കുന്നുണ്ട്. എന്നാല്‍ രാത്രി രണ്ട് മണിക്കും മറ്റും ഉണര്‍ന്ന് തന്നെ കാണാനായി അവള്‍ വാശിപിടിച്ച് കരയും. ആ കരച്ചില്‍ തന്റെ ഉള്ളുലയ്ക്കാറുണ്ടെന്നും അവര്‍ പറയുന്നു. പാചകവും ശുചീകരണവും കഴിഞ്ഞുള്ള സമയം ജനാലയില്‍ കൂടി തന്റെ മകളെ നോക്കിയിരിക്കും. തന്റെ മകളെ ഒന്ന് കെട്ടിപ്പിടിക്കാനും എല്ലാ രാത്രിയിലും അവള്‍ക്കൊപ്പം കിടന്നുറങ്ങാനും വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ ഇവയൊന്നും തനിക്ക് ഇനി ഒരിക്കലും കഴിയില്ലേ എന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നുമുണ്ട്.

ഹ്യുമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ട് 13,000 ലൈക്ക് നേടി. അറുനൂറ് പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ ഇതിന് 46,000 ലൈക്കാണ് ലഭിച്ചത്.

ചെറിയ കുഞ്ഞുങ്ങളുള്ള ഓരോ അമ്മമാരുടെയും പേടിസ്വപ്നമാണെന്നാണ് ഇതില്‍ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. വേഗം രോഗം ഭേദമാകട്ടെ എന്നും മകള്‍ക്കരികില്‍ ഉടന്‍ തന്നെ എത്താന്‍ സാധിക്കട്ടെയെന്ന ആശംസകളും ഉണ്ട്.

Views: 40
Create Date: 02/06/2020
SHARE THIS PAGE!

News

സ്വര്‍ണക്കടത്ത്: സന്ദീപ് നായര്‍ ബിജെപി കൗണ്‍സിലറുടെ സ്റ്റാഫംഗമെന്ന് സിപിഎം read more


സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. read more


സുരക്ഷാ ജീവനക്കാരന് കൊവിഡ്; പൊന്നാനി ട്രഷറി അടച്ചുread more


കാസർഗോട്ടെ ആദ്യ കൊവിഡ് മരണംread more


മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ല; വി മുരളീധരൻread more


പൂന്തുറയില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി; കമാന്‍ഡോകളെ വിന്യസിച്ചുread more


പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി read more


ജീവനക്കാരന് കൊവിഡ്; തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു read more


സ്വര്‍ണ കള്ളക്കടത്ത് നടത്തുന്ന ഡോണാണ് പിണറായി: കെഎം ഷാജി എംഎല്‍എ read more


സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം: അന്വേഷണം ഊര്‍ജിതം read more


കോട്ടയം മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു read more


യുവദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ read more


സ്വർണവില പുതിയ ഉയരത്തിൽ; പവന് 36,320 read more