News


Posted 28/06/2020

ഏതെങ്കിലും കമ്പനിക്ക് കരാര്‍ കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല: മന്ത്രി ശശീന്ദ്രന്

ഇ - മൊബിലിറ്റി പദ്ധതിയില്‍ 4500 കോടി രൂപയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിലെ അഴിമതി ആരോപണങ്ങൾക്ക് ഫയലുകൾ പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ.

ഡിപിആര്‍ തയ്യാറാക്കുന്നതിന് അപ്പുറത്തേക്ക് കരാറിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നാണ് തന്‍റെ ബോധ്യമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച് യോഗത്തിൽ പങ്കെടുത്തോയെന്ന ചോദ്യത്തിനും മന്ത്രി മറുപടി പറഞ്ഞില്ല.
ഏതെങ്കിലും കമ്പനിക്ക് കരാര്‍ കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ഒരു നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടില്ല. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്എന്ന കമ്പനിയുമായി ഒരു ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.
ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയത്, വകുപ്പ് മന്ത്രി അറിഞ്ഞിട്ടാണോയെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തില്‍ പ്രസക്തിയില്ല. മൂവായിരം ബസുകള്‍ വാങ്ങാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിട്ടില്ലെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോവിഡ് കാലത്ത് ഗതാഗതവകുപ്പ് ആരുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ ഫയലുകള്‍ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി പറഞ്ഞു
Views: 83
Create Date: 28/06/2020
SHARE THIS PAGE!

News

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 20,583 സാമ്പിളുകള്‍read more


കോട്ടയത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്;read more


സംസ്ഥാനത്ത് 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 531read more


ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനംread more


പ്രതിപക്ഷ നേതാവ് പഴയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു എന്ന് സംശയമെന്ന് മുഖ്യമന്ത്രിread more


മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രread more


സംസ്ഥാനത്ത് ഇന്ന് 1180 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി,read more


തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചുread more


സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി; read more


അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിread more


എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്read more


പെട്ടിമുടി മണ്ണിടിച്ചില്‍; മരണം 49 ആയി; read more


എന്‍ഐഐ സംഘം യുഎഇയില്‍; read more