News


Posted 29/06/2020

സംസ്ഥാനത്ത് വീണ്ടും ട്രിപ്പിള്‍ ലോക്ഡൗണ്‍; അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കും

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ട്രിപ്പിള്‍ ലോക്ഡൗണ്‍. മലപ്പുറം ജില്ലയിലെ പൊന്നാനി ഇന്ന് വൈകിട്ട് അഞ്ച് മണിമുതല്‍ ജൂലൈ ആറ് വരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. രാവിലെ പൊന്നാനി താലൂക്ക് ആശുപത്രി അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന്  പൊന്നാനി താലൂക്ക് കണ്ടയ്‌മെന്റ് സോണിലേക്ക് മാറ്റപ്പെട്ടു.  സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് ചികിത്സയ്ക്ക് സൗകര്യം ഒരുക്കുമെന്ന് മന്ത്രി കെ ടി ജലീൽ കോവിഡ് അവലോക യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് ആശുപത്രികളുടെ പട്ടിക കളക്ടർ തയ്യാറാക്കും. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ശക്തമായ പരിശോധന നടത്താന്‍ തീരുമാനമായി. രോഗലക്ഷണങ്ങളുള്ളവർക്ക് പുറമെ ആരോഗ്യപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, ട്രാൻസ്പോർട്ട് ഹബ്ബ്, എന്നിവിടങ്ങളിലുള്ളവർക്ക് രോഗലക്ഷണങ്ങില്ലെന്ന് പരിശോധന നടത്തി ഉറപ്പ് വരുത്തും. തീവ്രബാധിത മേഖലകളില്‍ പതിനായിരത്തിലധികം പരിശോധ നടത്തും.

കോഴിക്കോട്, മഞ്ചേരി, തൃശൂർ മെഡിക്കൽ കോളജുകളിൽ നിന്നുള്ള പ്രത്യേക സംഘമാണ് ഈ പ്രദേശങ്ങളിലെത്തുന്നത്. കോവിഡ് കേസുകല്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കണ്ടെയ്നമെന്റ് സോണുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. മലപ്പുറം എടപ്പാളില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഇരുപതിനായിരത്തോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കെെമാറിയ പട്ടികയും ഇതില്‍ ഉള്‍പ്പെടും.

കൂടുതല്‍ പഞ്ചായത്തുകളിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത കേസുകല്‍ പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനമായി. കണ്ടെയ്നമെന്റ് സോണുകള്‍ പ്രവേശിക്കുന്നതിനും പുറത്ത് കടക്കുവാനും ഒരു വഴി മാത്രമാണ് ഇനി അനുവദിക്കുക. അവശ്യസാധനങ്ങള്‍ ഇനി വീട്ടില്‍ എത്തിച്ച് നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ഇതിനു പുറമെ വീടുകൾ സന്ദർശിച്ച് ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ആശുപത്രികളിൽ രോഗികളുടെ ചികിത്സക്കായുള്ള എല്ലാ മുന്നൊരുക്കങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു.

Views: 185
Create Date: 29/06/2020
SHARE THIS PAGE!

News

ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്read more


കേരള കോൺഗ്രസ് സീറ്റുകൾ കണ്ട് കോൺഗ്രസ് മോഹിക്കേണ്ട; പി.ജെ.ജോസഫ്read more


വാഹന പരിശോധനയുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിക്കില്ല;മാണി സി. കാപ്പൻread more


മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു; read more


ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ; read more


ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുംread more


വയലാർ അവാർഡ് പ്രഖ്യാപനം ഇന്ന്read more


പാകിസ്താനിൽ ഗായകൻ വെടിയേറ്റ് മരിച്ചുread more


രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ 70 ലക്ഷത്തിലേക്ക്‌ ; മരണം 1.07 ലക്ഷം read more


ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചുread more


തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കൊവിഡ്; 320 പേർ രോഗമുക്തർread more


കയര്‍ ഉപയോഗിച്ച് ഇനി മേശയും കസേരയും; കയര്‍ വുഡ് യാഥാര്‍ഥ്യമായി read more


വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു read more