News


Posted 08/07/2020

സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം: അന്വേഷണം ഊര്‍ജിതം

വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതിക്കായി അന്വേഷം വ്യാപിപ്പിച്ച് കസ്റ്റംസ്. സ്വപ്‌ന തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ അന്വേഷണം നടക്കുകയാണ്. സ്വപ്‌ന തമിഴ്‌നാട്ടിലുണ്ടെന്നത് പൂര്‍ണമായും കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമായും ഇവര്‍ സംശയിക്കുന്നു. പോലീസിന്റെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കണ്ടെത്തിയിരുന്നില്ല.

അതിനിടെ വക്കീല്‍ മുഖാന്തരം സ്വപ്ന ഹൈക്കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയുമുണ്ടെന്നാണ് റിപ്പോര്‍ട്ട് .

അതിനിടെ സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും പെന്‍ഡ്രൈവുകളിലും സുപ്രധാന വിവരങ്ങളെന്നാണ് സൂചന. സ്വപ്നയുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ 30 കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ട് മൂന്ന് ദിവസം പിന്നിടുമ്പോള്‍ മുഖ്യ ആസൂത്രിക സ്വപ്നാ സുരേഷ് എവിടെയെന്ന ചോദ്യം ബാക്കിയാകുന്നു. സെന്‍ട്രല്‍ എക്സൈസും ഐ ബിയും ഒരു പോലെ വലവിരിച്ചിട്ടും സ്വപ്നയെ കണ്ടെത്താനായില്ല.
സ്വപ്നയെ ചോദ്യം ചെയ്താലേ സ്വര്‍ണ കള്ളക്കടത്തിന്റെ നാള്‍വഴികളും വേരുകളും കൃത്യമാകു. രണ്ട് ദിവസത്തെ റെയ്ഡില്‍ ലാപ് ടോപ്പും പെന്‍ഡ്രൈവുകളും ബേങ്ക് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണ ഇടപാടിന്റെ സുപ്രധാന വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ അവിടെ നിന്നെത്തുന്ന സംഘമാകും ചോദ്യം

Views: 66
Create Date: 08/07/2020
SHARE THIS PAGE!

News

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 20,583 സാമ്പിളുകള്‍read more


കോട്ടയത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്;read more


സംസ്ഥാനത്ത് 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 531read more


ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനംread more


പ്രതിപക്ഷ നേതാവ് പഴയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു എന്ന് സംശയമെന്ന് മുഖ്യമന്ത്രിread more


മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രread more


സംസ്ഥാനത്ത് ഇന്ന് 1180 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി,read more


തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചുread more


സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി; read more


അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിread more


എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്read more


പെട്ടിമുടി മണ്ണിടിച്ചില്‍; മരണം 49 ആയി; read more


എന്‍ഐഐ സംഘം യുഎഇയില്‍; read more