News


Posted 09/07/2020

സ്വർണക്കടത്ത് കേസ്; പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു

സ്വർണക്കടത്ത് കേസിൽ പി ആർ സരിത്തിനെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവിലാണ്. സ്വർണക്കടത്തുകേസിൽ താൻ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഹരജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.

കോൺസുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗിൻറെ കാര്യത്തിൽ ഇടപെട്ടതെന്നാണ്‌സ്വപ്നയുടെ വിശദീകരണം. ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
ഒളിവിൽക്കഴിയുന്ന സന്ദീപും മുൻകൂർ ജാമ്യാപേക്ഷയുമായി എത്താൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


Views: 58
Create Date: 09/07/2020
SHARE THIS PAGE!

News

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 20,583 സാമ്പിളുകള്‍read more


കോട്ടയത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്;read more


സംസ്ഥാനത്ത് 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 531read more


ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനംread more


പ്രതിപക്ഷ നേതാവ് പഴയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു എന്ന് സംശയമെന്ന് മുഖ്യമന്ത്രിread more


മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രread more


സംസ്ഥാനത്ത് ഇന്ന് 1180 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി,read more


തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചുread more


സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി; read more


അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിread more


എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്read more


പെട്ടിമുടി മണ്ണിടിച്ചില്‍; മരണം 49 ആയി; read more


എന്‍ഐഐ സംഘം യുഎഇയില്‍; read more