News


Posted 09/07/2020

സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക്

ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ കേരളത്തിലെ സ്വർണക്കടത്ത് കേസ് അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംഭവത്തിൽ ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് എഴുതിയിരുന്നു.

ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടതെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു
അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും കത്തിൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും ഇതേ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഞായറാഴ്ച്ചയാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. കേസില്‍ കോണ്‍സുലേറ്റിലെ മുന്‍പി ആര്‍ഒയായ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് അധികൃതര്‍ ആരോപിക്കുന്ന മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയും ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരിയുമായ സ്വപ്‌ന സുരേഷ് ഒളിവിലാണ്. സംഭവം പുറത്ത് വന്നതിനെ തുടര്‍ന്ന് സ്വപ്നയെ പുറത്താക്കി. കൂടാതെ, ഐടി സെക്രട്ടറി ശിവശങ്കരനേയും സര്‍ക്കാര്‍ മാറ്റി.
Views: 61
Create Date: 09/07/2020
SHARE THIS PAGE!

News

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 20,583 സാമ്പിളുകള്‍read more


കോട്ടയത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്;read more


സംസ്ഥാനത്ത് 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 531read more


ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനംread more


പ്രതിപക്ഷ നേതാവ് പഴയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു എന്ന് സംശയമെന്ന് മുഖ്യമന്ത്രിread more


മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രread more


സംസ്ഥാനത്ത് ഇന്ന് 1180 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി,read more


തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചുread more


സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി; read more


അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിread more


എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്read more


പെട്ടിമുടി മണ്ണിടിച്ചില്‍; മരണം 49 ആയി; read more


എന്‍ഐഐ സംഘം യുഎഇയില്‍; read more