News


Posted 19/07/2020

ഫൈസൽ ഫരീദ് അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ദുബായ് പൊലീസ്

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് വിലാസത്തിൽ സ്വർണം അയച്ച ഫൈസൽ ഫരീദ് അറസ്റ്റിൽ. ദുബായ് പൊലീസാണ് ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്തത്. ഇയാൾ അറസ്റ്റിലായ വിവരം കസ്റ്റംസും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഫൈസലിനെ ദുബായ് റഷീദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. ദുബായ് പൊലീസ് ഇയാളെ ചോദ്യം ചെയ്തതായും വിവരമുണ്ട്. യുഎഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചെന്ന് എൻ.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായ് പൊലീസ് ഫൈസലിനെ ചോദ്യംചെയ്തത്.

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് നിർണായ വഴിത്തിരിവാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസും എൻ.ഐ.എയും. അതേസമയം സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ ഫൈസൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഇതിനു പിന്നാലെ ഇയാൾ അപ്രത്യക്ഷനാകുകയായിരുന്നു.

എൻ.ഐ.എയുടെ ആവശ്യപ്രകാരം ഫൈസലിനെതിരെ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  കഴിഞ്ഞ ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവർത്തിച്ച ഫൈസൽ ഫരീദ് തിങ്കളാഴ്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

റാഷിദിയയിലെ വില്ലയിലും തിങ്കളാഴ്ച മുതൽ ഫൈസൽ എത്തിയിട്ടില്ലെന്ന് സുഹൃത്തുക്കൾ കസ്റ്റംസിനെ അറിയിച്ചിരുന്നു.

യു.എ.ഇയും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനു കരാറുള്ളതിനാൽ ഫൈസലിനെ കൈമാറുന്നതിന് തടസങ്ങളില്ലെന്നാണ് വിലയിരുത്തൽ
Views: 79
Create Date: 19/07/2020
SHARE THIS PAGE!

News

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 20,583 സാമ്പിളുകള്‍read more


കോട്ടയത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്;read more


സംസ്ഥാനത്ത് 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 531read more


ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനംread more


പ്രതിപക്ഷ നേതാവ് പഴയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു എന്ന് സംശയമെന്ന് മുഖ്യമന്ത്രിread more


മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രread more


സംസ്ഥാനത്ത് ഇന്ന് 1180 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി,read more


തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചുread more


സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി; read more


അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിread more


എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്read more


പെട്ടിമുടി മണ്ണിടിച്ചില്‍; മരണം 49 ആയി; read more


എന്‍ഐഐ സംഘം യുഎഇയില്‍; read more