News


Posted 22/07/2020

മുഖ്യമന്ത്രി ഒന്നാം പ്രതി; കേസെടുക്കേണ്ടത് സർക്കാരിനെതിരെയെന്ന് കെ സുരേന്ദ്രൻ

കീം പരീക്ഷ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനുള്ള കേരള പൊലീസിൻറെ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്.

പൊലീസിന്റെ  തീരുമാനം അപലപനീയമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിർബന്ധബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും അഹങ്കാരത്തോടെ അത് തളളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സംസ്ഥാനത്തിൻറെ പല ഭാഗത്തും കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ പ്രതിക്കൂട്ടിലായ സർക്കാർ മുഖംരക്ഷിക്കാനാണ് രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്-സുരേന്ദ്രൻ ആരോപിച്ചു
പരീക്ഷ മാറ്റിവെക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചവരാണ് കേരളത്തിലെ രക്ഷിതാക്കൾ. പ്രതിപക്ഷ സമരങ്ങളാണ് സംസ്ഥാനത്ത് കോവിഡ് പടർത്തുന്നതെന്ന് പറയുന്ന സർക്കാർ 80,000 വിദ്യർത്ഥികൾ എഴുതുന്ന പരീക്ഷ നടത്തി വിദ്യാർത്ഥികളെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചത്. സ്വർണ്ണക്കള്ളക്കടത്തിൽ നിന്നും വഴിതിരിച്ചുവിടാൻ സർക്കാർ മനപൂർവ്വം ഉണ്ടാക്കുന്ന ജനദ്രോഹമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.
Views: 86
Create Date: 22/07/2020
SHARE THIS PAGE!

News

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍read more


കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിച്ചു read more


മന്ത്രി കെ ടി ജലീല്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു; read more


സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു read more


ചികിത്സയിലുള്ള മന്ത്രി ജയരാജന്റെയും ഭാര്യയുടെയും നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻread more


മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശിread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 34,786 സാമ്പിളുകള്‍read more


സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത് 14 മരണംread more


ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന ആവശ്യം ശക്തം;read more


കനത്ത മഴ: ദുബായ്-കോഴിക്കോട് വിമാനം മൂന്നുതവണ വഴിതിരിച്ചുവിട്ടുread more


ലോകത്തിനു വാക്സീൻ വേണമെങ്കിൽ ഈ നഗരം കനിയണംread more


കാമുകി ഫോൺ എടുത്തില്ല; യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചുread more


സ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി;:കെ. മുരളീധരൻread more