News


Posted 06/08/2020

മുണ്ടക്കയത്തും പീരുമേട്ടിലും ഉരുള്‍പൊട്ടല്‍

മഴ കനത്തതോടെ ഇടുക്കി, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങള്‍ പ്രളയ ഭീഷണിയില്‍. മുണ്ടക്കയം കൂട്ടിക്കലിലും പീരുമേട്ടിലും ഉരുള്‍പൊട്ടല്‍. പീരുമേട്ടില്‍ കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ തോട്ടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ശക്തമായ വെള്ളപ്പാച്ചിലില്‍ തോട് കരകവിഞ്ഞു. ഏലപ്പാറ ജംഗ്ഷനില്‍ വെള്ളംകയറി. ഈ പ്രദേശത്തെ വീടുകളിലും വെള്ളംകയറി. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് വല്യന്തയിലും കൊടുങ്ങയിലുമാണ് ഉരുള്‍ പൊട്ടിയത്. വൈകുന്നേരം 6.30നാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതേ തുടര്‍ന്ന് പുല്ലുകയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇളങ്കാട് ടൗണിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

മണിമലയാറ്റില്‍ ജലനിരപ്പും ഉയര്‍ന്നു നില്‍ക്കുകയാണ്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ അടിവാരം മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അടിവാരം, പെരിങ്ങുളം, മുഴയന്‍മാവ് എന്നിവിടങ്ങളില്‍ വെള്ളം കയറി. പെരിങ്ങുളത്ത് നദി പാലത്തിനൊപ്പമാണ് ഒഴുകുന്നത്.

മീനച്ചിലാര്‍ പൂഞ്ഞാര്‍ ഭാഗത്ത് കരകവിഞ്ഞ നിലയിലാണ്. പ്രദേശത്ത താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. ഈരാറ്റുപേട്ട, തീക്കോയി, വാഗമണ്‍, കോട്ടത്താവളം, അടിവാരം, പൂഞ്ഞാര്‍ മേഖലയില്‍ രാത്രിയിലും കനത്ത മഴ തുടരുകയാണ്.

അതിനിടെ ഇടുക്കിയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു.


Views: 62
Create Date: 06/08/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more