News


Posted 06/08/2020

കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.

തിരവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.

 ഇന്ന് 174 പേര്‍ക്കാണ് കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് കോഴിക്കോട് കൊവിഡ് സ്ഥിരീകരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്ക് രോഗബാധയുണ്ടായി. കോര്‍പറേഷന്‍ പരിതിയില്‍ അതിവേഗത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുകയാണ്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത ആറു പേര്‍ക്കും കൊവിഡ് ബാധയുണ്ടായി. കോഴിക്കോട് കോര്‍പറേഷന്‍ പരിതിയില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

തീരദേശ മേഖലയിലേക്കും കൊവിഡ് രോഗം വ്യാപിക്കുകയാണ്. വെള്ളയിലില്‍ 14 പേര്‍ക്കും, പുതിയാപ്പയില്‍ നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറിക്കും രോഗബാധയുണ്ടായി. വടകര ഏറാമലയില്‍ മരിച്ച ശേഷം കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പുതുതായി അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗ വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.


Views: 70
Create Date: 06/08/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more