News


Posted 07/08/2020

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.  പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 7 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ് 8 ന് ഇടുക്കി, തൃശൂർ,പാലക്കാട്, വയനാട് ജില്ലകളിലുമാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിരിക്കുന്നത്.ഇതിനെ തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
നിലവിൽ കഴിഞ്ഞ നാല് ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണെന്നും ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും രാത്രിയാത്ര ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പ് നൽകുന്നു.

ഓറഞ്ച് അലേർട്ട്

2020 ഓഗസ്റ്റ് 7 :കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
2020 ഓഗസ്റ്റ് 8 : പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
2020 ഓഗസ്റ്റ് 9 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

യെല്ലോ അലേർട്ട്
2020 ഓഗസ്റ്റ് 7 : തിരുവനന്തപുരം
2020 ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം.
2020 ഓഗസ്റ്റ് 9 : ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്.
2020 ഓഗസ്റ്റ് 10 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
2020 ഓഗസ്റ്റ് 11 : കണ്ണൂർ, കാസറഗോഡ്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
Views: 64
Create Date: 07/08/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more