News


Posted 10/08/2020

തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചു

പൊലീസ് നോക്കിനിൽക്കെ വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമം. തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിൽവെച്ചാണ് വില്ലേജ് ഓഫിസർ സിമി കൈയിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലൈഫ് പദ്ധതി അപേക്ഷകർക്ക് വരുമാന സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് സംഭവം. വില്ലേജ് ഓഫീസർ സിനി മേശയിൽ നിന്ന് ബ്ലേഡ് എടുത്ത്  കൈത്തണ്ടയിൽ മുറിവ് ഏൽപ്പിക്കുകയായിരുന്നു.
പൊലീസിൻ്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്. ഉടൻ തന്നെ വില്ലേജ് ഓഫീസറെ പോലീസ് വാഹനത്തിൽജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വില്ലേജ് ഓഫീസറുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ നാലു വർഷമായി പഞ്ചായത്ത് പ്രസിഡന്‍റും മറ്റുള്ളവരും ചേർന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് സിമി പറഞ്ഞു. അപമാനിക്കാനും സ്ഥലം മാറ്റാനും ശ്രമം നടന്നു. അവരുടെ രാഷ്ട്രീയത്തിന് കൂട്ടുനിൽക്കാത്തതുകൊണ്ടാണ് ഇതെന്ന് സിമി പറയുന്നു.

അതേസമയം വില്ലേജ് ഓഫീസർ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുക്കും. ആശുപത്രിയിലെത്തി വില്ലേജ ഓഫീസർ സിമിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും
Views: 129
Create Date: 10/08/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more