News


Posted 10/08/2020

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്ര

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ഒരു മാധ്യമപ്രവര്‍ത്തകനെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായി തനിക്ക് എതിരെ തിരിയുന്നു എന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താന്‍ ചിലത് പറഞ്ഞിട്ടുണ്ട്. അത് ചില മാധ്യമങ്ങളെ കുറിച്ചാണ്. മാധ്യമങ്ങളില്‍ ചിലതിന് നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ട്. അതുവെച്ച് നിലപാടെടുക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്, പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥര്‍ ആണെന്നും അതാണ് നിങ്ങള്‍ ചെയ്യുന്നത് എന്നുമാണ്. നിങ്ങള്‍ വ്യക്തിപരമായി തെറ്റ് ചെയ്യുന്നു എന്ന് താന്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ പ്രസ് സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകന്‍ ആണ്. മാധ്യമരംഗത്തിലൂടെ വളര്‍ന്നുവന്നയാളാണ് അദ്ദേഹവും. നിങ്ങള്‍ തമ്മില്‍ സംവാദങ്ങള്‍ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ തമ്മില്‍ തന്നെ ആരോഗ്യപരമായി സംവദിച്ച് തീര്‍ക്കുകയാണ് വേണ്ടത്. താന്‍ അതൊന്നും അറിഞ്ഞിട്ടില്ല. സൈബര്‍ ആക്രമണം എന്ന് പറയുന്നത് ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് ആക്രമിക്കുന്നതാണ്. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും സംവാദങ്ങളും എല്ലാം മറ്റൊന്നാണ്. നിങ്ങള്‍ പറയുന്നത് ഏത് പട്ടികയില്‍ ആണ് പെടുന്നത് എന്ന് നോക്കട്ടെയെന്നും മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.


Views: 128
Create Date: 10/08/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more