News


Posted 13/09/2020

സ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി;:കെ. മുരളീധരൻ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കെ. മുരളീധരൻ എം.പി. എന്‍ഫോഴ്സ്മെന്‍റെ ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീല്‍ സ്വയം രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണണം. ജലീലിനോട് ഇ.ഡി ചോദിച്ചത് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചോ കാലം തെറ്റിപ്പെയ്ത മഴയെപ്പറ്റിയോ ആയിരുന്നില്ല. സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. യു.ഡി.എഫ് കാലത്തായിരുന്നു ഇത്തരമൊരു ചോദ്യം ചെയ്യലെങ്കില്‍ എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടാകുമായിരുന്നെന്നും മുരളീധരന്‍ ചോദിച്ചു.

പിണറായി മന്ത്രിസഭയില്‍ ഇ.പി ജയരാജൻ, എ.കെ ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവരൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജിവെച്ചിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗത്തിനില്ലാത്ത എന്ത് പരിഗണനയാണ് ജലീലിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ലൈഫ് മിഷനില്‍ മന്ത്രിപുത്രന് കമ്മീഷന്‍ കിട്ടിയെന്ന വാര്‍ത്ത വരുന്നു. സ്വപ്‍നയ്ക്ക് മന്ത്രിമാരുമായും മന്ത്രി പുത്രൻമാരുമായും ലിങ്കുണ്ടെന്ന് വ്യക്തമാവുകയാണെന്നും മുരളീധരൻ പറഞ്ഞു.
കോവിഡിന്റെ മറവിൽ സ്വര്ണക്കള്ളക്കടത്തും കരിഞ്ചന്തയുമാണ് സംസ്ഥാനത്ത് നടക്കുന്നത്. സ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി. മന്ത്രി പുത്രനെതിരായ ആരോപണം അന്വേഷിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

യെച്ചൂരിക്കെതിരായ കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. എന്നാല്‍ മന്ത്രി കെ ടി ജലീലിനെ ഇ ഡി ചോദ്യം ചെയ്തതിനെ അങ്ങനെ കാണാനാവില്ല. നിരപരാധിയാണെന്ന് ബോധ്യമുണ്ടെങ്കിൽ ജലീല്‍ ചോദ്യം ചെയ്യലിന് തലയിൽ മുണ്ടിട്ട് പോയത് എന്തിനാണ്? മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതിനൊന്നും ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ എന്തുകൊണ്ട് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് ജലീല്‍ വ്യക്തമാക്കണം. സീസറിന്‍റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞതേ പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പറയാനുള്ളൂവെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി
കള്ളക്കടത്ത് കേസിൽ മന്ത്രി പ്രതിസ്ഥാനത്താവുമ്പോൾ പ്രതിപക്ഷത്തിന് തെരുവില്‍ സമരം ചെയ്യാതിരിക്കാനാകില്ല. സമരം ചെയ്താല്‍ ചത്തു പോവുമെന്ന് പറഞ്ഞ മന്ത്രിക്ക് തന്നെ കോവിഡ് വന്നു. അതൊന്നും പ്രതിപക്ഷം സമരം ചെയ്തതു കൊണ്ടല്ലെന്ന് മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനരാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് സജീവമാവേണ്ട കാര്യമില്ലെന്നും താനിവിടെത്തന്നെയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. എം പി മാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യം നിലവിലില്ല. നേരത്തെ ഒരു പ്രത്യേക സാഹചര്യം വന്നപ്പോള്‍ ലോക് സഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്തരം സാഹചര്യം ഇല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Views: 42
Create Date: 13/09/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more