News


Posted 13/09/2020

കാമുകി ഫോൺ എടുത്തില്ല; യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാമുകി കോളുകൾ അറ്റൻഡ് ചെയ്യാതെ വന്നതോടെ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്. ചെന്നൈ കൊറുക്കുപേട്ട് സ്വദേശിയായ ദുരൈ എന്ന 22 കാരനാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് അബോധാവസ്ഥയിലാണെന്നും നിരീക്ഷിച്ച് വരികയാണെന്നുമാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
കൊറുക്കുപേട്ട് കൊറോണേഷൻ നഗർ സ്വദേശിയാണ് ഓട്ടോ ഡ്രൈവറായ ദുരൈ. ഇയാൾ സമീപപ്രദേശത്ത് തന്നെയുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയതിനു ശേഷം ഇരുവരും തമ്മിൽ കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഫോൺവിളിയും ചാറ്റുകളിലൂടെയുമായിരുന്നു സംഭാഷണം. എന്നാൽ അടുത്ത കുറച്ച് ദിവസങ്ങളായി യുവതി ഇയാളുടെ കോളുകൾ അവഗണിക്കാന്‍ തുടങ്ങി. പല തവണ ശ്രമിച്ചെങ്കിലും മറുപടി നൽകിയിരുന്നില്ല. ഇതിൽ അസ്വസ്ഥനായാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.
താമസിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാവിന്‍റെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. കാലിലെ എല്ലുകൾ ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയിലായിരുന്നു. നിലവിൽ അബോധാവസ്ഥയിൽ തുടരുന്ന ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ മൊഴി രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Views: 57
Create Date: 13/09/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more