News


Posted 13/09/2020

ലോകത്തിനു വാക്സീൻ വേണമെങ്കിൽ ഈ നഗരം കനിയണം

കോവിഡ് വ്യാപനം അതിരൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ ഏക ആശ്രയമായി ഏവരും ഉറ്റുനോക്കുന്നത് വാക്സീനിലേക്കാണ്. ലോകത്തെ വാക്സീനുകളുടെ 60 ശതമാനവും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലേക്കാണു രാജ്യങ്ങളെല്ലാം കണ്ണുനട്ടിരിക്കുന്നത് എന്നതാണു ശ്രദ്ധേയം. ഇന്ത്യയിൽ വാക്സീന്റെ കേന്ദ്രമാണു ‘ലോകത്തിന്റെ വാക്സീൻ തലസ്ഥാനം’ എന്നറിയപ്പെടുന്ന ഹൈദരാബാദ്. കോവിഡ് വാക്സീൻ പരീക്ഷണങ്ങൾ അവിശ്രമം മുന്നേറുന്നതിനിടെ ഹൈദരാബാദും വാർത്താ തലക്കെട്ടിൽ നിറയുന്നു. ആഗോള വാക്സീൻ വിതരണത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്താണു ഹൈദരാബാദ് തലയെടുപ്പോടെ നിൽക്കുന്നത്.

ഇന്ത്യയുടെ തദ്ദേശീയ കോവിഡ് സാധ്യതാ വാക്സീൻ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് 5,ജോൺസൺ ആൻഡ് ജോൺസന്റെ Ad26.Cov2.S, ഫ്ലൂജെന്നിന്റെ കോറോഫ്ലു, സനോഫിയുടെ പരീക്ഷണ വാക്സീൻ തുടങ്ങിയവയ്ക്കെല്ലാം ഹൈദരാബാദ് ബന്ധമുണ്ട്. ഹൈദരാബാദിലെ വാക്സീൻ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും ലോകത്തിന് വാക്സീൻ ഉത്പാദിപ്പിക്കാൻ ഈ നഗരം തന്നെ വേണമെന്നു ശാന്ത ബയോടെക്നിക്സ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. വരപ്രസാദ് റെഡ്ഡി പറഞ്ഞു. ഹൈദരാബാദിലെ എല്ലാ വാക്സീൻ കമ്പനികൾക്കും മികച്ച നിർമാണ സാങ്കേതികവിദ്യയുണ്ടെന്നും നല്ല നിലവാരത്തിൽ ദശലക്ഷക്കണക്കിനു ഡോസുകൾ നിർമിക്കാൻ ശേഷിയുണ്ടെന്നും ഡോ. വരപ്രസാദ് റെഡ്ഡി വ്യക്തമാക്കി.

വാക്സീൻ പരീക്ഷണം നടത്തുന്നവരെല്ലാം ഹൈദരാബാദിലെ ഒട്ടുമിക്ക നിർമാണ കമ്പനികളുമായും അനൗപചാരിക ചർച്ചകൾ നടത്തിയിട്ടുണ്ട്. ആരുടെ വാക്സീൻ വിജയിച്ചാലും ഉത്പാദനം ഈ നഗരത്തിൽ തന്നെയാകുമെന്നും മഹിമ ഡാറ്റ്ല ചൂണ്ടിക്കാട്ടി. 170 ഓളം സാധ്യതാ വാക്സീനുകളാണു പല രാജ്യങ്ങളിലായി വിവിധ ഘട്ടങ്ങളിലുള്ളത്. ഇതിൽ 26 എണ്ണം മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലാണ്.

Views: 197
Create Date: 13/09/2020
SHARE THIS PAGE!

News

ഹൃ​ദ​യം നു​റു​ങ്ങു​ന്നു, ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണം; ആ​ഗോ​ള സ​മൂ​ഹ​ത്തോ​ട് ഗ്രെ​റ്റread more


ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ര്‍‌read more


സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്read more


ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും read more


ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.read more


ചിറ്റൂർ ഉത്സവത്തിൽ സംഘാടകരായ 25 പേർക്കും കാണികളായ 200 പേർക്കുമെതിരെ കേസെടുത്തു. read more


സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരുംread more


എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്read more


പെരിങ്ങാടിനേയും ഗാന്ധിവനത്തേയും റിസർവ്വുകളായി പ്രഖ്യാപിച്ചു.read more


വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ജോബ് ഫെയറുകള്‍ സംസ്ഥാനത്തെ എല്ലാ ജില്read more


വ്യാവസായിക പരിശീലന വകുപ്പ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്read more


കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്‍കി read more


രാഹുൽ ഗാന്ധി സമരപ്പന്തലിൽread more