News


Posted 13/09/2020

കനത്ത മഴ: ദുബായ്-കോഴിക്കോട് വിമാനം മൂന്നുതവണ വഴിതിരിച്ചുവിട്ടു

കനത്തമഴയെ തുടര്‍ന്ന് ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബായിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ പിന്നീട് റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കുകയായിരുന്നു.

ഫ്ലൈ ദുബായ് വിമാനമാണ് കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ ഇറങ്ങാതെ വഴി തിരിച്ചുവിട്ടത്. ഇതോടെ ഈ വിമാനത്തിൽ പോകേണ്ടിയിരുന്ന 180 യാത്രക്കാരെയാണ് റോഡ് മാർഗം നെടുമ്പാശേരിയിൽ എത്തിച്ച്. അവരെ കൊച്ചിയിൽനിന്ന് പിന്നീട് കൊണ്ടുപോകും.
ദുബൈയില്‍നിന്നു വെള്ളിയാഴ്ച വൈകിട്ടു കോഴിക്കോട് എത്തിയ വിമാനം മഴമൂലം ഇറങ്ങാനാകാതെ ആദ്യം കോയമ്ബത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. ഈ വിമാനം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് 120 യാത്രക്കാരുമായി വീണ്ടും കോഴിക്കോട്ടേക്കു മടങ്ങിയെത്തുകയായിരുന്നു
എന്നാല്‍, മഴമൂലം വിമാനത്തിന് കരിപ്പൂരിൽ ഇറങ്ങാനായില്ല. ഇതേത്തുടർന്നാണ് വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടത്. യാത്രക്കാരെ കൊച്ചിയില്‍ ഇറക്കിയ ശേഷം, കോഴിക്കോട്ടുനിന്നു ദുബായിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകാനായി ഉച്ചയ്ക്ക് ഒരു മണിക്ക് കരിപ്പൂരിലെത്തിയെങ്കിലും വീണ്ടും കൊച്ചിയിലേക്കു തിരിച്ചുവിടുകയായിരുന്നു. ഇതോടെയാണ് യാത്രക്കാരെ റോഡ് മാർഗം കൊച്ചിയിലേക്ക് എത്തിച്ചത്.
Views: 46
Create Date: 13/09/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more