News


Posted 13/09/2020

ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന ആവശ്യം ശക്തം;

ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം സർവ്വകക്ഷിയോഗത്തിൽ ഒറ്റക്കെട്ടായി ഉയർന്നതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ  തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിന് മുന്നണികൾ കാത്തിരിക്കുന്നില്ല.

തെരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്ന് ഉറപ്പാക്കുന്നത് വരെ പ്രചരണ രംഗത്തു നിന്നു പുറകോട്ട് പോകില്ല എന്നാണ് യുഡിഎഫ് നിലപാട്. ചവറയിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണിന്റെ വിജയത്തിനായി മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ പതിച്ചു.
തെരഞ്ഞെടുപ്പ് മാറ്റണമെന്ന പൊതു ആവശ്യമാണ് സർവകക്ഷി യോഗം അംഗീകരിച്ചതെന്ന് ഷിബു ബേബി ജോൺ പറയുന്നു. കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നത് അഭികാമ്യമെന്ന് ഏവരും വിലയിരുത്തുന്നു. എന്നാൽ, യുഡിഎഫിന് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്ന സാഹചര്യം നഷ്ടമാകുന്നതിൽ നൈരാശ്യമുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയുന്നതു വരെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ മുന്നണി പ്രവർത്തനം ആരംഭിച്ചില്ലെങ്കിലും സിപിഎം പ്രാരംഭ നടപടികൾ തുടങ്ങി.

എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികൾ ചർച്ച പൂർത്തിയാക്കിയതായി സിപിഎം സംസ്ഥാന സമിതി അംഗം വരദരാജൻ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ബ്രാഞ്ച് കമ്മിറ്റികളും പൂർത്തിയാക്കും.

അതേസമയം, ബിജെപി ഇതുവരെയും തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായിട്ടില്ല.

Views: 59
Create Date: 13/09/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more