News


Posted 13/09/2020

ചികിത്സയിലുള്ള മന്ത്രി ജയരാജന്റെയും ഭാര്യയുടെയും നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഗവൺമെന്റ് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ള വ്യവസായവകുപ്പ്‌ മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ ഇന്ദിരയുടേയും ആരോഗ്യനില തൃപ്തികരം. വിവിധ വിഭാഗങ്ങളിലെ മേധാവികളടങ്ങുന്ന എട്ടംഗ വിദഗ്ദ മെഡിക്കൽ സംഘമാണ്‌ മന്ത്രിയേയും പത്നിയേയും ചികിത്സിക്കുന്നത്‌.

സംസ്ഥാന കോവിഡ്‌ കൺട്രോൾ ബോർഡ്‌ മുമ്പാകെ സമർപ്പിക്കുന്ന ഓരോ ദിവസത്തേയും റിപ്പോർട്ടിൽ, ഇരുവരുടേയും ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ പ്രത്യേക റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്‌. മന്ത്രിയുടേയും ഭാര്യയുടേയും ആരോഗ്യസ്ഥിതി സംബന്ധിച്ചും ആശുപത്രിയിലെ കോവിഡ്‌ രോഗികളുടെ ചികിത്സ സംബന്ധിച്ചും മുഖ്യമന്ത്രി ആശുപത്രി സൂപ്രണ്ടുമായി ചർച്ച ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച മുതൽ കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയ്ക്കും രണ്ടുദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ.
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക്കും പങ്കെടുത്തിരുന്നു.
Views: 78
Create Date: 13/09/2020
SHARE THIS PAGE!

News

ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്read more


കേരള കോൺഗ്രസ് സീറ്റുകൾ കണ്ട് കോൺഗ്രസ് മോഹിക്കേണ്ട; പി.ജെ.ജോസഫ്read more


വാഹന പരിശോധനയുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിക്കില്ല;മാണി സി. കാപ്പൻread more


മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു; read more


ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ; read more


ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുംread more


വയലാർ അവാർഡ് പ്രഖ്യാപനം ഇന്ന്read more


പാകിസ്താനിൽ ഗായകൻ വെടിയേറ്റ് മരിച്ചുread more


രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ 70 ലക്ഷത്തിലേക്ക്‌ ; മരണം 1.07 ലക്ഷം read more


ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചുread more


തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കൊവിഡ്; 320 പേർ രോഗമുക്തർread more


കയര്‍ ഉപയോഗിച്ച് ഇനി മേശയും കസേരയും; കയര്‍ വുഡ് യാഥാര്‍ഥ്യമായി read more


വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു read more