News


Posted 21/09/2020

കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;

കണ്ണൂർ മട്ടന്നൂർ നടുവനാട് സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്. നിടിയാഞ്ഞിരം വേളപ്പൊയി സ്വദേശി മുനാച്ച എന്ന രാജേഷിനാണ് പരിക്കേറ്റത്. നിടിയാഞ്ഞിരം വേളപ്പൊയിലെ ഇയാളുടെ വീട്ടിൽ വെച്ചാണ് സംഭവം. യുവാവിനെ പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിപ്പടക്കമാണ് പൊട്ടിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മട്ടന്നൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സ്‌ഫോടനം നടന്ന വീട് സന്ദർശിക്കാനെത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീൻ പാച്ചേനിയെ സിപിഎം പ്രവർത്തകർ തടഞ്ഞതായും ആരോപണമുണ്ട്.
സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനം പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണെന്ന് വരുത്തി തീർക്കാനാണ് പോലീസ് ശ്രമമെന്നും സതീശൻ പാച്ചേനി ആരോപിച്ചു.
കണ്ണൂർ കതിരൂർ പൊന്ന്യത്ത് സ്ഫോടനം നടന്നതും രണ്ട് ആഴ്ചക്ക് മുമ്പാണ്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ട 28-ാം എം. റമീഷിന് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. മാഹി സ്വദേശി ധീരജിനും സാരമായ പരിക്കുണ്ട്. അടുത്ത കാലത്തായി കണ്ണൂരിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതായി റിപ്പോർട്ട് ഉണ്ട്
Views: 88
Create Date: 21/09/2020
SHARE THIS PAGE!

News

ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്read more


കേരള കോൺഗ്രസ് സീറ്റുകൾ കണ്ട് കോൺഗ്രസ് മോഹിക്കേണ്ട; പി.ജെ.ജോസഫ്read more


വാഹന പരിശോധനയുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിക്കില്ല;മാണി സി. കാപ്പൻread more


മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു; read more


ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ; read more


ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുംread more


വയലാർ അവാർഡ് പ്രഖ്യാപനം ഇന്ന്read more


പാകിസ്താനിൽ ഗായകൻ വെടിയേറ്റ് മരിച്ചുread more


രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ 70 ലക്ഷത്തിലേക്ക്‌ ; മരണം 1.07 ലക്ഷം read more


ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചുread more


തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കൊവിഡ്; 320 പേർ രോഗമുക്തർread more


കയര്‍ ഉപയോഗിച്ച് ഇനി മേശയും കസേരയും; കയര്‍ വുഡ് യാഥാര്‍ഥ്യമായി read more


വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു read more