News


Posted 21/09/2020

കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണ

കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിവാദ പരാമർശവുമായി കങ്കണ രംഗത്തെത്തിയത്. സിഎഎക്കെതിരെ സമരം ചെയ്ത തീവ്രവാദികളെപ്പോലെയാണ് കാർഷിക ബില്ലിനെ എതിർക്കുന്നവർ എന്ന് കങ്കണ കുറിചു. കങ്കണയുടെ പരാമർശനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

കാർഷിക ബില്ല് പാസാക്കിയതിനു പിന്നാലെ വിവിധ ഭാഷകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ കർഷകർ ഭയപ്പെടാനില്ലെന്നും ഒരുതരത്തിലും ബില്ല് അവരെ ഹാനികരമായി ബാധിക്കില്ലെന്നും മോദി ട്വീറ്റിലൂടെ സൂചിപ്പിച്ചു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ പരാമർശം. ‘ഉറങ്ങുന്നവരെ ഉണർത്താം. പക്ഷേ, ഉറക്കം നടിക്കുന്നവരെ എങ്ങനെയാണ് ഉണർത്തുക? ഒരു പൗരനും പൗരത്വം നഷ്ടമായില്ലെങ്കിലും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച തീവ്രവാദികളാണ് ഇതിനും പിന്നിൽ’- കങ്കണ കുറിച്ചു

കടുത്ത എതിർപ്പിനിടയിലാണ് കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ശബ്ദ വോട്ടോടു കൂടി സർക്കാർ ബിൽ പാസാക്കിയത്. ബില്ല് കർഷകരുടെ മരണവാറണ്ടെന്നാണ് കോൺഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചു. കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു. പഞ്ചാബിലെ ബിജെപി സഖ്യകക്ഷിയായ ഷിരോമണി അകാലി ദൾ ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചു.

സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ളവരടക്കം 12 എംപിമാർ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടുത്തളത്തിൽ ധർണ നടത്തിയിരുന്നു

Views: 81
Create Date: 21/09/2020
SHARE THIS PAGE!

News

ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്read more


കേരള കോൺഗ്രസ് സീറ്റുകൾ കണ്ട് കോൺഗ്രസ് മോഹിക്കേണ്ട; പി.ജെ.ജോസഫ്read more


വാഹന പരിശോധനയുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിക്കില്ല;മാണി സി. കാപ്പൻread more


മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു; read more


ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ; read more


ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുംread more


വയലാർ അവാർഡ് പ്രഖ്യാപനം ഇന്ന്read more


പാകിസ്താനിൽ ഗായകൻ വെടിയേറ്റ് മരിച്ചുread more


രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ 70 ലക്ഷത്തിലേക്ക്‌ ; മരണം 1.07 ലക്ഷം read more


ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചുread more


തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കൊവിഡ്; 320 പേർ രോഗമുക്തർread more


കയര്‍ ഉപയോഗിച്ച് ഇനി മേശയും കസേരയും; കയര്‍ വുഡ് യാഥാര്‍ഥ്യമായി read more


വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു read more