News


Posted 21/09/2020

ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍ ജില്ല വീണ്ടും കാലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അതിന്റെ  ഒടുവിലത്തെ ഉദാഹരണമാണ്‌ ബോംബ്‌ നിര്‍മ്മാണത്തിനിടെ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന സ്‌ഫോടനമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പലഭാഗത്തും ആയുധ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ബോംബ്‌ നിര്‍മ്മാണം സി.പി.എമ്മിന്‌ കുടില്‍ വ്യവസായമാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ ഉത്തരവാദപ്പെട്ട പൊലീസ്‌ നിഷ്‌ക്രിയത്വം തുടരുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ഗുരുതരമായ സാഹചര്യമാണ്‌ കണ്ണൂരിലുള്ളത്‌. കണ്ണൂരില്‍ നടക്കുന്ന ബോംബു നിര്‍മ്മാണങ്ങളില്‍ സി.പി.എമ്മിന്റെ പങ്ക്‌ വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഇവര്‍ക്കെതിരെ പൊലീസ്‌ നിയമനടപടി സ്വീകരിക്കാത്തത്‌ സി.പി.എമ്മിന്റെ ഇടപെടല്‍ കൊണ്ടാണ്‌. ആഴ്‌ചകള്‍ക്ക്‌ മുന്‍പാണ്‌ മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും തട്ടകമായ തലശ്ശേരിയില്‍ ബോംബ്‌ നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി സി.പി.എം പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ നഷ്ടപ്പെട്ടതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി
പാര്‍ട്ടീഗ്രാമങ്ങള്‍ ഒരു മറയാക്കിയാണ്‌ സി.പി.എം ബോംബ്‌ നിര്‍മ്മാണം നടത്തുന്നത്‌. ഈ വിഷയത്തില്‍ ബി.ജെ.പിയും ഒട്ടും പിറകിലല്ല. ബോംബ്‌ നിര്‍മ്മാണത്തിലും ആയുധ ശേഖരത്തിലും ആളെക്കൊല്ലുന്നതിലും സി.പി.എമ്മും ബി.ജെ.പിയും പരസ്‌പരം വര്‍ഷങ്ങളായി മത്സരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു
Views: 760
Create Date: 21/09/2020
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more