News


Posted 21/09/2020

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചു

ആധുനിക സൗകര്യങ്ങളോടുകൂടിയ തുക്കുപാലം മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.
മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണ ചുമതല കിറ്റ്‌കോക്കാണ്. ആറ് കോടി രൂപ ചിലവില്‍ നാല് നിലകളിലായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കാനാണ് പദ്ധതി. 3240 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം. കെട്ടിട സമുച്ചയത്തില്‍ ഭൂനിരപ്പിന് താഴെയുള്ള നിലയില്‍ 48 മത്സ്യമാംസ വില്‍പന സ്റ്റാളുകളാവും ഉണ്ടാവുക.

ഒന്നാം നിലയില്‍ പച്ചക്കറി സ്റ്റാളുകളും, രണ്ടാം നിലയില്‍ 28 കടമുറികളും, മൂന്നാം നിലയില്‍ 600 പേര്‍ക്ക് ഇരിക്കാവുന്ന കമ്യൂണിറ്റി ഹാളും നിര്‍മ്മിക്കാനാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 90 ലക്ഷം രൂപയുടെ നിര്‍മ്മാണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജ് അധികൃതര്‍സ്ഥലത്ത് നടത്തിയ മണ്ണ് പരിശോധനയുടെ റിപ്പോര്‍ട്ടിനനുസരിച്ചാണ് കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കിയത്. മാര്‍ക്കറ്റിന് പിറകിലെ 10 സെന്റ് സ്ഥലത്ത് ആധുനിക രീതിയിലുള്ള ഇലക്ട്രിക് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനും, പാര്‍ക്കിങ് സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്.  നിലവില്‍ ജില്ലാ പഞ്ചായത്ത് കൈമാറിയ 40 ലക്ഷവും, കരുണാപുരം പഞ്ചായത്ത് വകയിരുത്തിയ 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്.

ആറ് മാസത്തിനകം അദ്യഘട്ട നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കിറ്റ്‌കോ നിര്‍മ്മാണ വിഭാഗം മേധാവി ശ്രീനാഥ് പറഞ്ഞു. അടുത്ത ഘട്ടം നിര്‍മ്മാണത്തിന്റെ കരാര്‍ നടപടികള്‍ ഒരു മാസത്തിനകം നടക്കും. സമുച്ചയത്തിന്റെ ഭാഗമായുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ 25 ലക്ഷം രൂപയുടെ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. ഫെബ്രുവരി 20ന് തറക്കല്ലിട്ട മാര്‍ക്കറ്റിന്റെ നിര്‍മ്മാണം കോവിഡ് മൂലം നീണ്ടുപോവുകയായിരുന്നെന്ന് പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു. കരാറുകാരുടെ പാനലിലുള്ള തൂക്കുപാലം സ്വദേശി ശ്രീനു പരമേശ്വരനാണ് ആദ്യ ഘട്ട നിര്‍മ്മാണത്തിന്റെ ചുമതല കിറ്റ്‌കോ കൈമാറിയിരിക്കുന്നത്.

Views: 83
Create Date: 21/09/2020
SHARE THIS PAGE!

News

ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്read more


കേരള കോൺഗ്രസ് സീറ്റുകൾ കണ്ട് കോൺഗ്രസ് മോഹിക്കേണ്ട; പി.ജെ.ജോസഫ്read more


വാഹന പരിശോധനയുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിക്കില്ല;മാണി സി. കാപ്പൻread more


മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു; read more


ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ; read more


ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുംread more


വയലാർ അവാർഡ് പ്രഖ്യാപനം ഇന്ന്read more


പാകിസ്താനിൽ ഗായകൻ വെടിയേറ്റ് മരിച്ചുread more


രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ 70 ലക്ഷത്തിലേക്ക്‌ ; മരണം 1.07 ലക്ഷം read more


ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചുread more


തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കൊവിഡ്; 320 പേർ രോഗമുക്തർread more


കയര്‍ ഉപയോഗിച്ച് ഇനി മേശയും കസേരയും; കയര്‍ വുഡ് യാഥാര്‍ഥ്യമായി read more


വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു read more