News


Posted 10/10/2020

ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

യൂട്യൂബ് ചാനലിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ മർദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മി,ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.

വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പേർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ് നടപടി. അതേസമയം പ്രതികൾ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിച്ചേക്കും.

മൂന്ന് പേർക്കും ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നു. ജാമ്യം കുറ്റം ചെയ്യുന്നവർക്ക് പ്രേരണയാകുമെന്ന വാദം കോടതി അംഗീകരിച്ചു. കടുത്ത വിമർശനമാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി ഉന്നയിച്ചത്. മൂന്ന് പേരുടേയും പ്രവൃത്തി ഒട്ടും സംസ്‌കാരമില്ലാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. കായിക ബലം കൊണ്ട് നിയമത്തെ കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഭാഗ്യലക്ഷ്മിക്കും മറ്റ് രണ്ട് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Views: 437
Create Date: 10/10/2020
SHARE THIS PAGE!

News

പെരിങ്ങാടിനേയും ഗാന്ധിവനത്തേയും റിസർവ്വുകളായി പ്രഖ്യാപിച്ചു.read more


വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ജോബ് ഫെയറുകള്‍ സംസ്ഥാനത്തെ എല്ലാ ജില്read more


വ്യാവസായിക പരിശീലന വകുപ്പ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്read more


കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്‍കി read more


രാഹുൽ ഗാന്ധി സമരപ്പന്തലിൽread more


ഇന്ന് രാജ്യത്ത് ഇന്ധനവില പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും വര്‍ധിപ്പിച്ചു.read more


പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്.read more


കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് കളക്ടർ നവ്‌ജ്യോത് ഖോസread more


അമേരിക്കയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രിread more


എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍read more


പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ്read more


മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചുread more


സഭാ തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതread more