News


Posted 10/10/2020

ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

ലോക്ക് ഡൗൺ മൂലം 6 മാസമായി ഓട്ടം നിലച്ച മുക്കം സ്വദേശി ഇർഷാദിൻ്റെ ടിപ്പർ രണ്ടാഴ്ച്ച മുൻപാണ് ഓടാൻ തുടങ്ങിയത്.  ഇതിനിടയിലായിരുന്നു വിജലൻസിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ക്വാറികൾ കേന്ദ്രികരിച്ചുള്ള മിന്നൽ   പരിശോധന നടന്നത്. ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.
കോഴിക്കോട് മുക്കത്തെ ക്വാറികൾ കേന്ദ്രികരിച്ച് നടന്ന പരിശോധനയിലാണ് അമിത ഭാരം കയറ്റിയ ടിപ്പറുകൾ വൻ പിഴ ചുമത്തിയത്.  ഇതിൽ മനം നൊന്താണ് മുക്കം സ്വദേശി ഇർഷാദ് ഫേസ്ബുക്കിൽ തൻ്റെ വിഷമം പങ്കുവെച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ രണ്ടാഴ്ച്ച മുൻപാണ് ടിപ്പറിന് ഓട്ടം ലഭിച്ച് തുടങ്ങിയതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇർഷാദ് വ്യക്തമാകുന്നു. എന്നാൽ ഒരു തരത്തിലും തന്നെ ജീവിക്കാൻ മൈനിങ് ആൻ്റ് ജിയോളജി വകുപ്പ് അനുവദിക്കുന്നില്ല.  18.5 ടൺ ഭാരം കയറ്റാവുന്ന ടിപ്പറിൽ 8.5 ടൺ ഭാരം കയറ്റിതിനാണ് പിഴ ചുമത്തിയതെന്ന് ഇർഷാദ് രേഖകൾ സഹിതം ലൈവിൽ വ്യക്തമാക്കുന്നുണ്ട്.
ജീവിക്കാൻ അനുവദിക്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുകയാണെന്നായിരുന്നു എലിവിഷം കാണിച്ച് കൊണ്ടുള്ള ഇർഷാദിൻ്റെ  ഫേസ്ബുക്ക് ലൈവ്. ആത്മഹത്യക്ക് ശ്രമിച്ച ഇർഷാദിനെ  ആദ്യം കോഴിക്കോട്ടെ സ്വകാര്യശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  പിന്നീട് മൂക്കിലുടെ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
എന്നാൽ തങ്ങൾ പിഴ ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ട് മൈനിങ്ങ് ആൻഡ്  ജിയോളജി വകുപ്പിന്  കൈമാറുക മാത്രമാണ് ചെയ്തതെന്നുമാണ് വിജിലസിൻ്റെ വിശദീകരണം


Views: 458
Create Date: 10/10/2020
SHARE THIS PAGE!

News

പെരിങ്ങാടിനേയും ഗാന്ധിവനത്തേയും റിസർവ്വുകളായി പ്രഖ്യാപിച്ചു.read more


വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ജോബ് ഫെയറുകള്‍ സംസ്ഥാനത്തെ എല്ലാ ജില്read more


വ്യാവസായിക പരിശീലന വകുപ്പ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്read more


കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്‍കി read more


രാഹുൽ ഗാന്ധി സമരപ്പന്തലിൽread more


ഇന്ന് രാജ്യത്ത് ഇന്ധനവില പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും വര്‍ധിപ്പിച്ചു.read more


പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്.read more


കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് കളക്ടർ നവ്‌ജ്യോത് ഖോസread more


അമേരിക്കയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രിread more


എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍read more


പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ്read more


മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചുread more


സഭാ തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതread more