Posted 06/01/2021
കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയുമായി പൊലീസ്. പ്രതികളെ കണ്ടെത്താനായി ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.
നടക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന്റെ സമീപമുള്ള വീടിന്റെ പറമ്പിലാണ് ഇന്നലെ കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില് കേട്ട ഉടന്‍ തന്നെ വീട്ടുടമ്മ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായി പൊലീസ് പരിശോധന ഊര്‍ജിതമാക്കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. സംഭവ ദിവസം രാത്രി പ്രദേശത്തും ദേശീയപാതയിലും സഞ്ചരിച്ച വാഹനങ്ങളും പരിശോധിക്കും. സംഭവ സ്ഥലത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്.
കുഞ്ഞിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. കൊവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി. രാത്രി മുഴുവനും മഞ്ഞേറ്റ് മണ്ണില്‍ കിടന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു.
അമേരിക്കയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രിread more
എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്read more
പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ്read more
മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചുread more
സഭാ തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതread more
സ്ത്രീയുടെ വീട്ടുജോലി പുരുഷന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രിം കോടതിread more
കക്ഷി രാഷ്ട്രീയത്തിന് അതീതമായ വികസന കൂട്ടായ്മ ഉണ്ടാകണം; തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രിread more
മൊബൈല്‍ ആപ്പ് വഴി വായ്പ നല്കി തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കുംread more
കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവം: ശാസ്ത്രീയ പരിശോധനയുമായി പൊലീസ്read more
പക്ഷിപ്പനി; കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് നഷ്ടപരിഹാരം നല്‍കുംread more
നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന്read more
നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേതെന്ന് തഹസിൽദാർread more
ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണിread more