News


Posted 06/01/2021

കക്ഷി രാഷ്ട്രീയത്തിന് അതീതമായ വികസന കൂട്ടായ്മ ഉണ്ടാകണം; തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രി

കക്ഷിരാഷ്ട്രീയത്തിനതീതമായ വികസന കൂട്ടായ്മ ഉണ്ടാകണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിവേചനം ഉണ്ടാകില്ല. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും സംരംഭകര്‍ മനം മടുത്ത് പോകാന്‍ ഇടവരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും തദ്ദേശ പ്രതിനിധികളുടെ പിന്തുണ തേടുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ ജനപ്രതിനിധികള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണം. ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ച് കൂടുതല്‍ വിഭവങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. വിശപ്പ് രഹിത കേരളം പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി.

ലൈഫ് മിഷനില്‍ നിര്‍മാണം തുടരുന്ന വീടുകള്‍ വേഗം പൂര്‍ത്തിയാക്കുകയും അര്‍ഹതയുള്ളവര്‍ക്ക് വീട് നല്‍കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കെഎസ്ഇബിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിലാവ് പദ്ധതിയിലൂടെ തെരുവ് വിളക്കുകള്‍ എല്‍ഇഡി ആയി മാറ്റും. പൊതു ശൗചാലയങ്ങളുടെ നിര്‍മിതിയും പരിപാലനവും കാര്യക്ഷമമാക്കും. പ്രവാസി പുനരധിവാസം അവസരമായി പ്രയോജനപ്പെടുത്തണം. കൊവിഡ് പ്രതിരോധത്തില്‍ ജാഗ്രതയോടെ ഇടപെടണമെന്നും മുഖ്യമന്ത്രി പുതിയ അംഗങ്ങളോട് പറഞ്ഞു.

Views: 252
Create Date: 06/01/2021
SHARE THIS PAGE!

News

പെരിങ്ങാടിനേയും ഗാന്ധിവനത്തേയും റിസർവ്വുകളായി പ്രഖ്യാപിച്ചു.read more


വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ജോബ് ഫെയറുകള്‍ സംസ്ഥാനത്തെ എല്ലാ ജില്read more


വ്യാവസായിക പരിശീലന വകുപ്പ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്read more


കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്‍കി read more


രാഹുൽ ഗാന്ധി സമരപ്പന്തലിൽread more


ഇന്ന് രാജ്യത്ത് ഇന്ധനവില പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും വര്‍ധിപ്പിച്ചു.read more


പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്.read more


കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് കളക്ടർ നവ്‌ജ്യോത് ഖോസread more


അമേരിക്കയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രിread more


എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍read more


പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ്read more


മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചുread more


സഭാ തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതread more