News


Posted 24/02/2021

കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്‍കി

കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുളള സംസ്ഥാനപാത വാഹനാപകടങ്ങള്‍ കുറച്ച് സുരക്ഷിത ഇടനാഴിയാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ് (കെ.എസ്.ടി.പി) കേരളാ പോലീസിന് 10 വാഹനങ്ങള്‍ കൈമാറി. 

പദ്ധതിപ്രദേശം ഉള്‍പ്പെടുന്ന പോത്തന്‍കോട്, വെഞ്ഞാറമ്മൂട്,  കിളിമാനൂര്‍, ചടയമംഗലം, പുത്തൂര്‍, ഏനാത്ത് എന്നീ പോലീസ് സ്റ്റേഷനുകള്‍ക്ക് ആറ് മഹീന്ദ്ര മരാസോ കാറുകളും കഴക്കൂട്ടം, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് നാല് ബുളളറ്റ് മോട്ടോര്‍സൈക്കിളുമാണ് അനുവദിച്ചത്.  ട്രാഫിക് കോണ്‍, ഫ്ളഡ്ലൈറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ബ്രീത്ത് ആല്‍ക്കോമീറ്റര്‍, ഹാന്‍ഡ്ഹെല്‍ഡ് റേഡിയോ, ബോഡി ക്യാമറ, ലേസര്‍സ്പീഡ് വീഡിയോ ക്യാമറ തുടങ്ങി റോഡരികിലെ ഡ്യൂട്ടിക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങളും ഇതൊടൊപ്പം നല്‍കിയിട്ടുണ്ട്. 

സംസ്ഥാനപാതയിലെ ഈ
പ്രദേശത്ത് വാഹനാപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണനിരക്കും കുറച്ച് മാതൃകാപാതയായി മാറ്റുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.  ഇതിനായി അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അലക്ഷ്യവും അപകടകരവുമായ ഓവര്‍ടേക്കിംഗ്, റെയ്സിംഗ്, സിഗ്നല്‍ ലംഘനം, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുളള ഡ്രൈവിംഗ്, ഗതാഗത തടസമുണ്ടാക്കുന്ന തരത്തിലുളള പാര്‍ക്കിംഗ് തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശനനടപടി സ്വീകരിക്കും.

സംസ്ഥാനപാതയില്‍ വാഹനാപകടങ്ങളും മരണവും വര്‍ദ്ധിക്കുന്നത് സംബന്ധിച്ച്  ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് ലബോറട്ടറി (റ്റി.ആര്‍.എല്‍) നടത്തിയ പഠനത്തില്‍ റോഡരികിലെ പോലീസ് സാന്നിധ്യം അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷന്‍ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.  ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് ലബോറട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനപാതയില്‍ പോലീസ് വാഹനങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കുക. മോട്ടോര്‍വൈഹിക്കിള്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും പദ്ധതിക്ക് ഉണ്ട്. 

എന്‍ഫോഴ്സ്മെന്‍റ് വാഹനങ്ങളുടെ മേല്‍നോട്ടം ട്രാഫിക് വിഭാഗം ഇന്‍സ്പെക്ടര്‍ ജനറല്‍  നിര്‍വ്വഹിക്കും. പദ്ധതിപ്രദേശം ഉള്‍പ്പെടുന്ന തിരുവനന്തപുരം സിറ്റി, റൂറല്‍, കൊല്ലം റൂറല്‍, പത്തനംതിട്ട എന്നീ ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് പോലീസ് സ്റ്റേഷന്‍ തലത്തില്‍ പദ്ധതി നടപ്പിന്‍റെ ചുമതല.
Views: 822
Create Date: 24/02/2021
SHARE THIS PAGE!

News

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more


2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു..read more


പഞ്ചാബിൽ കോൺഗ്രസിനെ സിദ്ധു നയിക്കും.read more


പിങ്ക് റോമിയോ തിങ്കളാഴ്ച നിലവില്‍വരും.read more


ഹൃ​ദ​യം നു​റു​ങ്ങു​ന്നു, ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണം; ആ​ഗോ​ള സ​മൂ​ഹ​ത്തോ​ട് ഗ്രെ​റ്റread more


ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ര്‍‌read more


സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്read more


ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും read more