News


Posted 21/07/2024

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണങ്ങൾ

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ. കോഴക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗലക്ഷണം മലപ്പുറം സ്വദേശിയായ 68 കാരന്. മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.അതേ സമയം മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്.

ഇവിടെ വെച്ച് നിപാ ലക്ഷണങ്ങളാണ് കുട്ടിക്കുളളതെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിച്ചു. 246പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Views: 278
Create Date: 21/07/2024
SHARE THIS PAGE!

News

സംസ്ഥാന സ്കൂൾ കലോത്സവം 2026 തൃശൂരിൽ നടക്കുംread more


KCL 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്read more


ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു; ഞെട്ടലിൽ ഫുട്ബോൾ ലോകംread more


സംസ്ഥാനത്ത് മഴ കടുക്കും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്read more


സംസ്ഥാത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; 38കാരി ചികിത്സയിൽread more


ജൂലൈ 5 നിർണായകം: ജപ്പാനെ മുൾമുനയിൽ നിർത്തി മാംഗ എഴുത്തുകാരിയുടെ പ്രവചനംread more


Qantas Airways 60 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ, ഫോൺ നമ്പരടക്കം ചോർന്നുread more


ബുമ്ര ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോൾread more


ഇന്നത്തെ ഭാഗ്യവാൻ സ്വന്തമാക്കിയത് ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം, ധനലക്ഷമി ലോട്ടറി ഫലംread more


ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 പോരാട്ടം മുറുകുന്നു; പ്രീ ക്വാര്‍ട്ടറിലേക്ക് 10 ടീമുകള്‍ക്ക് യോഗ്യതread more


കേരളം അതിതീവ്ര മഴread more


അഭിമാനം ശുഭാൻഷു ശുക്ല, ജീവിതം അറിയാംread more


ബഹിരാകാശത്തേക്ക് ശുഭാൻഷു ശുക്ല; ആക്സിയം മിഷൻ 4 കുതിച്ചുയർന്നു; ഒന്നാംഘട്ടം വിജയംread more